തിരിച്ചടികളില്‍ തളരാതെ മുമ്പോട്ടു കുതിക്കുന്ന ആളുകളെ ലോകം ധീരനെന്നു വാഴ്ത്തും. അത്തരമൊരാളാണ് അഹമ്മദ് എന്ന അഫ്ഗാന്‍ ബാലന്‍. ഇവന്റെ ഡാന്‍സാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയം. ഒരു കാല്‍ ഇല്ലാത്ത അഹമ്മദ് കൃത്രിമക്കാലിലാണ് നൃത്തം ചെയ്യുന്നതെന്ന് മനസ്സിലാവുമ്പോഴാണ് അവന്റെ ഡാന്‍സിന്റെ മഹത്വം നാം തിരിച്ചറിയുന്നത്.
ആശുപത്രിയില്‍ നിന്നും കൃത്രിമക്കാല്‍ വച്ചതിന്റെ സന്തോഷത്തിലാണ് അഹമ്മദ് ചുവട് വെയ്ക്കുന്നത്. അഹമ്മദ് എന്നാണ് കുട്ടിയുടെ പേര്. അഫ്ഗാനിസ്ഥാനിലെ ഒരു റെഡ്ക്രോസ് ഓര്‍ത്തോപീഡിക് സെന്ററില്‍ നിന്നാണ് അഹമ്മദിന് കൃത്രിമക്കാല്‍ ഘടിപ്പിച്ച് നല്കിയത്. ലോഗാര്‍ പ്രവിശ്യയിലുണ്ടായ കുഴിബോംബ് സ്ഫോടനത്തിലാണ് അഹമ്മദിന്റെ വലത് കാല്‍ നഷ്ടപ്പെട്ടതെന്നാണ് വിവരം. വിഡിയോ കാണാം.
Ahmad received artificial limb in @ICRC_af Orthopedic center, he shows his emotion with dance after getting limbs. He come from Logar and lost his leg in a landmine. This is how his life changed and made him smile. pic.twitter.com/Sg7jJbUD2V
— Roya Musawi (@roya_musawi) May 6, 2019