36 കുട്ടികൾ മരിച്ചത് 24 മണിക്കൂറിനുള്ളിൽ! മരണസംഖ്യ ഉയർന്നേക്കും, 133 കുട്ടികൾ ചികിത്സയിൽ; ബിഹാറിൽ മസ്തിഷ്ക ജ്വരം പടരുന്നു

പട്ന: ബി​ഹാ​റി​ൽ മ​സ്തി​ഷ്ക ജ്വ​രം പ​ട​രു​ന്നു. മു​സാ​ഫർപുർ ജി​ല്ല​യി​ൽ ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 36 കു​ട്ടി​ക​ൾ മ​സ്തി​ഷ്ക ജ്വ​രം ബാ​ധി​ച്ച് മ​രി​ച്ച​താ​യി ദേശീയ മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു. 133 കു​ട്ടി​ക​ളെ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളോ​ടെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ക​ടു​ത്ത പ​നി​യെത്തുടർന്നും ര​ക്ത​ത്തി​ൽ ഗ്ലൂ​ക്കോ​സി​ന്‍റെ അ​ള​വ് കു​റ​ഞ്ഞതിനെ തുടർന്നുമാണ് ആ​ശു​പ​ത്രി​യി​ൽ കുട്ടികളെ പ്ര​വേ​ശി​പ്പി​ച്ചി​ട്ടു​ള്ള​തെ​ന്നാ​ണ് സ​ർ​ക്കാ​ർ വി​ശ​ദീ​ക​ര​ണം.

കു​ട്ടി​ക​ൾ മ​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ വി​ദ​ഗ്ധ ആ​രോ​ഗ്യ​സം​ഘ​ത്തെ ബി​ഹാ​റി​ലേ​ക്ക് അ​യ​ച്ചി​ട്ടു​ണ്ടെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ അ​റി​യി​ച്ചു. രോ​ഗം ത​ട​യു​ന്ന​തി​ന് വേ​ണ്ട ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു വ​രു​ന്ന​താ​യി ജി​ല്ലാ ഭ​ര​ണ​കൂ​ട​വും വ്യ​ക്ത​മാ​ക്കി.

അ​തേ​സ​മ​യം കൂ​ടു​ത​ൽ കു​ട്ടി​ക​ളു​ടെ​യും മ​ര​ണ​കാ​ര​ണം ര​ക്ത​ത്തി​ലെ ഗ്ലൂ​ക്കോ​സി​ന്‍റെ അളവ് താ​ഴ്ന്നു പോ​കു​ന്ന ഹൈ​പോ​ഗ്ലൈ​സീ​മി​യ എ​ന്ന അ​വ​സ്ഥ​യാ​ണെ​ന്നാ​ണ് ഡോക്‌‌ടർ​മാ​ർ ന​ൽ​കു​ന്ന വി​ശ​ദീ​ക​ര​ണം. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും 90 ശ​ത​മാ​നം കു​ട്ടി​ക​ളു​ടെ​യും മ​ര​ണം സം​ഭ​വി​ച്ചി​രി​ക്കു​ന്ന​ത് ഹൈ​പോ​ഗ്ലൈ​സീ​മി​യ മൂ​ല​മാ​ണെ​ന്നും ഡോക്‌‌ടർമാർ വ്യ​ക്ത​മാ​ക്കുന്നു.

ജി​ല്ല​യി​ലെ സ​ർ​ക്കാ​ർ, സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളെ​ല്ലാം രോ​ഗ​ബാ​ധി​ത​രാ​യ കു​ട്ടി​ക​ളെ കൊ​ണ്ട് നി​റ​ഞ്ഞി​രി​ക്കു​ക​യാ​ണ്. ഗ്രാ​മീ​ണ മേ​ഖ​ല​യി​ൽ നി​ന്നു​ള്ള​വ​രെ​യാ​ണ് കൂ​ടു​ത​ലും രോ​ഗം ബാ​ധി​ച്ചി​രി​ക്കു​ന്ന​ത്. 15 വ​യ​സി​ന് താ​ഴെ​യു​ള്ള കു​ട്ടി​ക​ളെ​യാ​ണ് സാ​ധാ​ര​ണ​യാ​യി മ​സ്തി​ഷ്ക ജ്വരം ബാ​ധി​ക്കാ​റു​ള്ള​ത്. ക​ടു​ത്ത പ​നി​യാ​ണ് ആ​ദ്യ ല​ക്ഷ​ണം. തു​ട​ർ​ന്ന് കു​ട്ടി​ക​ൾ അ​ബോ​ധാ​വ​സ്ഥ​യി​ലാ​കും. കൊ​തു​കു​ക​ളാ​ണ് രോ​ഗം പ​ര​ത്തു​ന്ന​ത്.

ക​ടു​ത്ത വേ​ന​ലും ഉ​യ​ർ​ന്ന ഈ​ർ​പ്പ​വു​മാ​ണ് മ​സ്തി​ഷ്ക ജ്വരം പ​ട​രാ​നു​ള​ള ഏ​റ്റ​വും അ​നു​കൂ​ല​മാ​യ സാ​ഹ​ച​ര്യം. ക​ഴി​ഞ്ഞ വ​ർ​ഷ​വും മ​സ്തി​ഷ്ക ജ്വ​രം ബാ​ധി​ച്ച് ബി​ഹാ​റി​ൽ പ​ത്ത് കു​ട്ടി​ക​ൾ മ​രി​ച്ചി​രു​ന്നു. പ്ര​ള​യ​ക്കെ​ടു​തി നേ​രി​ട്ട വ​ട​ക്ക​ൻ ബിഹാ​റി​ൽ നി​ന്നു​ള്ള കു​ട്ടി​ക​ളാ​ണ് മ​രി​ച്ച​വ​രി​ൽ ഏ​റെ​യും.

സാ​ഹ​ച​ര്യ​ങ്ങ​ൾ ഗു​രു​ത​ര​മാ​ണെ​ന്നാ​ണ് ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ വി​ല​യി​രു​ത്ത​ൽ. പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉൗ​ർ​ജ്ജി​ത​മാ​ക്കാ​നും ബോ​ധ​വ​ത്ക​ര​ണം ന​ട​ത്താ​നും ആ​രോ​ഗ്യ വ​കു​പ്പി​ന് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ടെ​ന്ന് ബിഹാ​ർ മു​ഖ്യ​മ​ന്ത്രി നി​തീ​ഷ് കു​മാ​ർ വ്യ​ക്ത​മാ​ക്കി. ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ മുസാഫർപുർ ജില്ലയിൽ സ​ന്ദ​ർ​ശം നടത്തി സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി വ​രി​ക​യാ​ണ്.

Related posts