പല്ല് നിരതെറ്റുന്നതു തടയാൻ പ്രതിരോധ ചികിത്സകൾ തന്നെയാണ് ഏറ്റവും ആവശ്യമായുള്ളത്. ഇതിന് ഏറ്റവും അത്യാവശ്യം
പരിശോധനകളാണ്.
പല്ല് മുളയ്ക്കുമ്പോൾ തന്നെ…
കുട്ടികളിൽ പല്ല് മുളയ്ക്കുമ്പോൾ തന്നെ ഡോക്ടറെ കാണിച്ച് പോടുകൾക്കുള്ള പ്രതിരോധ ചികിത്സയായ പിറ്റ് ആൻഡ് ഫിഷർ സീലെന്റ്
നടത്തണം.
1പല്ലു പറിയേണ്ട കൃത്യമായ സമയത്തല്ലാതെ പല്ല്പറിഞ്ഞു പോകാതിരിക്കാൻ ശ്രദ്ധിക്കുക.
2ആവശ്യമായ ചികിത്സകൾ ചെയ്ത് പാൽപല്ലുകളെ നിലനിർത്തണം.
- വിരൽകുടി നീണ്ടുനിന്നാൽ
ദീർഘകാലം നിലനിൽക്കുന്ന വിരൽ കൂടി, വായിൽ കൂടിയുള്ള ശ്വസനം, നാക്ക് തള്ളൽ എന്നീ ശീലങ്ങൾ ഉണ്ടെങ്കിൽ കാരണം കണ്ടുപിടിച്ച് ആവശ്യമായ ചികിത്സകൾ നൽകി നിർത്തലാക്കുക.
മയോ ഫങ്ഷണൽഅപ്ലയൻസുകൾ
ആറു വയസിനും 12 വയസിനും ഇടയിലായി മോണയുടെയും എല്ലിന്റെയും വളർച്ച ക്രമീകരിക്കാനുള്ള വിവിധതരത്തിലുള്ള മയോ ഫങ്ഷണൽ അപ്ലയൻസുകൾ ലഭ്യമാണ്. ഇത് ഡോക്ടറുടെ നിർദേശപ്രകാരം ചെയ്താൽ 12 വയസിനു ശേഷം ഉറപ്പിച്ചുള്ള കമ്പി ഇടുന്നതിന്റെ സങ്കീർണത കുറഞ്ഞു കിട്ടും.
പല്ലിൽ കന്പി ഇടേണ്ടത് എപ്പോൾ?
12 വയസിനു ശേഷമാണ് പല്ലിൽ കമ്പി ഇടുന്നത് എന്നതു പൊതുവേയുള്ള ധാരണ ആണെങ്കിലും പാൽപല്ലുകൾ പറിഞ്ഞു പോയി എല്ലാം പുതിയ പല്ലുകൾ വരുന്നതാണ് കൃത്യമായി പല്ലിൽ കമ്പി ഇടേണ്ട സമയ
ഹൈസ്കൂളിൽ പഠിക്കുന്ന കാലമാണ് പല്ലിൽ കമ്പി ഇടണോ എന്ന് പരിശോധിച്ച് ആവശ്യമെങ്കിൽ ചികിത്സ നടത്തേണ്ട സമയം. ഇതൊരു ദീർഘകാല ചികിത്സയായതിനാൽ മാസത്തിൽ ഒരിക്കൽ ഡോക്ടറെ കാണേണ്ടത് ആവശ്യമാണ്. കുട്ടികൾ ഉപരിപഠനത്തിനും വിദൂരപഠനത്തിനും പോയിക്കഴിഞ്ഞാൽ ഇതിന് ബുദ്ധിമുട്ടുകൾ ഉണ്ടാകും.
സർജറി ആവശ്യമാണോ?
വളർച്ച അമിതമായാൽ പൂർണവളർച്ച എത്തിയതിനുശേഷം സർജിക്കൽ ട്രീറ്റ്മെൻറ് നടത്തി അതിനെ ക്രമീകരിക്കാവുന്നതാണ്.
വിവരങ്ങൾ – ഡോ. വിനോദ് മാത്യു മുളമൂട്ടിൽ, (അസിസ്റ്റന്റ് പ്രഫസർ, പുഷ്പഗിരി കോളജ് ഓഫ് ദന്തൽ
സയൻസസ്, തിരുവല്ല) 9447219903