സ്കൂൾകുട്ടികളുടെ ഭക്ഷണം; പ്ര​ഭാ​ത ഭ​ക്ഷ​ണ​ത്തി​ന്‍റെ കു​റ​വ് പ​ഠ​ന​ത്തി​ൽ ശ്ര​ദ്ധ കു​റ​യ്ക്കും

വേ​ന​ല​വ​ധി ക​ഴി​ഞ്ഞു സ്കൂ​ൾ തു​റ​ന്നു. കു​ട്ടി​ക​ളു​ടെ ഭ​ക്ഷ​ണം എ​ങ്ങ​നെ​യാ​ക​ണം, സ്കൂ​ളി​ൽ എ​ന്ത് കൊ​ടു​ത്തു​വി​ട​ണം എ​ന്ന​തി​നെക്കുറി​ച്ച് മാ​താ​പി​താ​ക്ക​ൾ​ക്ക് വ​ള​രെ ആ​ശ​ങ്ക​യാ​ണ്.

അ​വ​ശ്യ പോ​ഷ​ക​ങ്ങ​ള​ട​ങ്ങി​യ ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​ത് കു​ട്ടി​ക​ളു​ടെ വ​ള​ർ​ച്ച​യ്ക്കും അ​വ​രു​ടെ മാ​ന​സി​ക​വും ശാ​രീ​രി​ക​വു​മാ​യ വി​കാ​സ​ത്തി​നും സ​ഹാ​യി​ക്കു​ന്നു.

അ​തി​നാ​ൽ ശ​രീ​ര​ത്തി​ന് അ​വ​ശ്യ​മാ​യ പോ​ഷ​ക​ങ്ങ​ൾ അ​ട​ങ്ങി​യ ഭ​ക്ഷ​ണം ത​ന്നെ കു​ട്ടി​ക​ൾ​ക്ക് കി​ട്ടു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പു​വ​രു​ത്ത​ണം.

പാൽ, നട്സ്, പയറുവർഗങ്ങൾ
പ്ര​ഭാ​ത ഭ​ക്ഷ​ണം ഒ​ഴി​വാ​ക്കാ​തി​രി​ക്കാ​ന്‍ ശ്ര​ദ്ധി​ക്ക​ണം. പ്രോ​ട്ടീ​ന്‍ സ​മൃ​ദ്ധ​മാ​യ ഭ​ക്ഷ​ണം കു​ട്ടി​ക​ള്‍​ക്ക് ദി​വ​സ​വും ന​ല്‍​ക​ണം.
പാ​ൽ, മു​ട്ട, ഇ​റ​ച്ചി, ന​ട്‌​സ്, പ​യ​റു​വ​ര്‍​ഗ​ങ്ങ​ൾ എ​ന്നി​വ ഭ​ക്ഷ​ണ​ത്തി​ൽ ഉ​ള്‍​പ്പെ​ടു​ത്ത​ണം. പ്ര​ഭാ​ത ഭ​ക്ഷ​ണ​ത്തി​ന്‍റെ കു​റ​വ് പ​ഠ​ന​ത്തി​ൽ ശ്ര​ദ്ധ കു​റ​യ്ക്കും.

പ​ഴ​ങ്ങ​ളും പ​ച്ച​ക്ക​റി​ക​ളും
ആ​ന്‍റി​ഓ​ക്‌​സി​ഡ​ന്‍റു​ക​ൾ ധാ​രാ​ള​മ​ട​ങ്ങി​യ പ​ഴ​ങ്ങ​ളും പ​ച്ച​ക്ക​റി​ക​ളും ന​ല്‍​കാം. വി​റ്റാ​മി​ന്‍ എ, ​ബി 6, സി, ​ഡി, ഇ, ​സെ​ലി​നി​യം എ​ന്നി​വ അ​ട​ങ്ങി​യ ഭ​ക്ഷ​ണ​മാ​ണ് ഉ​ള്‍​പ്പെ​ടു​ത്തേ​ണ്ട​ത്. വി​റ്റാ​മി​ന്‍ സി ​ധാ​രാ​ള​മ​ട​ങ്ങി​യ നാ​ര​ങ്ങ വ​ര്‍​ഗ​ത്തി​ല്‍​പ്പെ​ട്ട പ​ഴ​ങ്ങ​ൾ, നെ​ല്ലി​ക്ക, കാ​ര​റ്റ് എ​ന്നി​വ വ​ള​രെ ന​ല്ല​ത്.

കാൽസ്യം
വ​ള​രു​ന്ന കു​ട്ടി​ക​ള്‍​ക്ക് കാ​ല്‍​സ്യം അ​ട​ങ്ങി​യ ആ​ഹാ​രം അ​ത്യാ​വ​ശ്യ​മാ​ണ്. ദി​വ​സ​വും ഒ​രു ഗ്ലാ​സ് പാ​ൽ കൊ​ടു​ക്കാം. പാ​ലു​ത്പ​ന്ന​ങ്ങ​ൾ (തൈ​ര്, മോ​ര്, പ​നീ​ർ) എ​ന്നി​വ ന​ല്‍​കാം.

ആ​ഴ്ച​യി​ൽ മൂ​ന്നു ദി​വ​സ​മെ​ങ്കി​ലും ഇ​ല​ക്ക​റി​ക​ൾ ഉ​ള്‍​പ്പെ​ടു​ത്ത​ണം. ഇ​ട​നേ​ര ആ​ഹാ​ര​മാ​യി ഫ്രൂ​ട്ട്, ന​ട്‌​സ് വി​ഭ​വ​ങ്ങ​ൾ (അ​ണ്ടി​പ്പ​രി​പ്പു​ക​ൾ), ഉ​ണ​ങ്ങി​യ പ​ഴ​ങ്ങ​ൾ എ​ന്നി​വ ന​ല്‍​കാം.

മു​ട്ട ഫ്രൈ​ഡ്‌​റൈ​സ്, ക്യാ​ര​റ്റ് ചോ​റ്
ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​ൽ വൈ​വി​ധ്യ​ത്തി​നാ​യി ചോ​റി​നു​പ​ക​രം ത​ക്കാ​ളി ചോ​റ്, തൈ​ര് ചോ​റ്, മു​ട്ട ഫ്രൈ​ഡ്‌​റൈ​സ്, ക്യാ​ര​റ്റ് ചോ​റ് എ​ന്നി​വ ഉ​ള്‍​പ്പെ​ടു​ത്താം.

നാ​ലു​മ​ണി ആ​ഹാ​ര​മാ​യി ആ​വി​യി​ൽ വേ​വി​ച്ച ശ​ര്‍​ക്ക​ര ചേ​ര്‍​ത്ത ഇ​ല​യ​ട, ഏ​ത്ത​പ്പ​ഴം പു​ഴു​ങ്ങി​യ​ത്, അ​വ​ൽ, റാ​ഗി​യു​ടെ ആ​ഹാ​ര​ങ്ങ​ൾ എ​ന്നി​വ വ​ള​രെ ന​ല്ല​ത്.

രാ​ത്രി​യി​ലെ ഭ​ക്ഷ​ണം
രാ​ത്രി​യി​ലെ ഭ​ക്ഷ​ണ​വും പ്രോ​ട്ടീ​ന്‍ സ​മൃ​ദ്ധ​മാ​ക​ണം. ചു​വ​ന്ന മാം​സം നി​യ​ന്ത്രി​ത അ​ള​വി​ൽ മാ​ത്രം ഉ​പ​യോ​ഗി​ക്കാം. സം​സ്‌​ക​രി​ച്ച മാം​സ​ങ്ങ​ൾ (ബേ​ക്ക​ണ്‍, ഹോ​ട്ട് ഡോ​ഗ്, സോ​സേ​ജു​ക​ൾ) എ​ന്നി​വ ഒ​ഴി​വാ​ക്കാം.

പൂ​രി​ത കൊ​ഴു​പ്പ്, ട്രാ​ന്‍​സ്ഫാ​റ്റ്‌​സ്, ഉ​പ്പ്, പ​ഞ്ച​സാ​ര എ​ന്നി​വ​യു​ടെ ഉ​പ​യോ​ഗം കു​റ​യ്ക്ക​ണം. വ​റു​ത്തു​പൊ​രി​ച്ച ആ​ഹാ​ര​ങ്ങ​ൾ, ബേ​ക്ക​റി പ​ല​ഹാ​ര​ങ്ങ​ൾ എ​ന്നി​വ നി​യ​ന്ത്രി​ച്ച് ഉ​പ​യോ​ഗി​ക്കാം.

ന​ല്ല ആ​ഹാ​ര​മാ​ണ് ഏ​റ്റ​വും ന​ല്ല മ​രു​ന്നെ​ന്നാ​ണ് ചൊ​ല്ല്. ആ​ഹാ​രം ന​ന്നാ​യാ​ൽ ആ​രോ​ഗ്യം ന​ന്നാ​യി.

വിവരങ്ങൾ: പ്രീതി ആർ. നായർ
ചീഫ് ക്ലിനിക്കൽ ന്യുട്രീഷനിസ്റ്റ്
എസ്‌യുറ്റി ഹോസ്പിറ്റൽ, പട്ടം
തിരുവനന്തപുരം.


Related posts

Leave a Comment