ബാലപീഡകര്‍ സമൂഹത്തില്‍ കൂടിക്കൊണ്ടിരിക്കുകയാണ്. ലൈംഗികതയെക്കുറിച്ച് കുട്ടികള്‍ക്ക് യാതൊന്നും അറിയാത്തതിനാല്‍ വര്‍ഷങ്ങള്‍ കഴിഞ്ഞായിരിക്കും പീഡനവിവരം പുറത്തു വരിക. പലപ്പോഴും ബന്ധുക്കളില്‍ നിന്നുമായിരിക്കും കുട്ടികള്‍ക്ക് പീഡനം നേരിടേണ്ടി വരുന്നത്. ഡല്‍ഹിയില്‍ നടന്ന ഇത്തരമൊരു സംഭവത്തില്‍ 10 വയസുകാരി ബാലികയ്ക്കു തുണയായത് അവള്‍ വരടച്ച ചിത്രങ്ങളാണ്.
ആരുമറിയാതെ രണ്ടു വര്‍ഷമായി പീഡിപ്പിച്ചു കൊണ്ടിരിക്കുന്ന അമ്മാവനില്‍ നിന്നുമാണ് അവള്‍ താന്‍ വരച്ച ചിത്രങ്ങള്‍ മൂലം രക്ഷപ്പെട്ടത്. പെണ്‍കുട്ടി വരച്ച ചിത്രം തെളിവായി സ്വീകരിച്ച ഡല്‍ഹി കോടതി പ്രതിക്ക് അഞ്ച് വര്‍ഷം തടവും മൂന്ന് ലക്ഷം രൂപ പിഴയും ശിക്ഷയായി വിധിക്കുകയും ചെയ്തു.
എട്ടാം വയസ് മുതല്‍ കുട്ടി അമ്മാവനാല്‍ ലൈംഗികമായി ചൂഷണം ചെയ്യപ്പെടുകയായിരുന്നു. അമ്മ മരിച്ചതോടെ അച്ഛനാല്‍ ഉപേക്ഷിക്കപ്പെട്ട കുട്ടിയെ സംരക്ഷിക്കാന്‍ എത്തിയതായിരുന്നു ഇയാള്‍. മൊഴി നല്‍കാന്‍ പ്രാപ്തയല്ല പെണ്‍കുട്ടിയെന്നും അതിനാല്‍ കുട്ടിയെകൊണ്ട് നിര്‍ബന്ധിച്ച് പറയിപ്പിക്കുകയാണെന്നുമായിരുന്നു പ്രതിഭാഗം അഭിഭാഷകന്റെ വാദം.
എന്നാല്‍ കോടതി ഈ വാദങ്ങള്‍ തള്ളി. ‘ഉപേക്ഷിക്കപ്പെട്ട ഒരു വീടും ബലൂണ്‍ കയ്യിലേന്തി നില്‍ക്കുന്ന കുട്ടിയും ഒപ്പം അഴിച്ചു വെച്ച ഉടുപ്പും ചിത്രത്തില്‍ കാണാം. ഇത് കുട്ടിയുടെ മാനസികാവസ്ഥയും സംഘര്‍ഷങ്ങളും വരച്ചു കാട്ടുന്നതാണെന്നായിരുന്നു ജഡ്ജിയുടെ നിരീക്ഷണം. ഡല്‍ഹിയിലെ സന്നദ്ധ പ്രവര്‍ത്തകരുടെ ഇടപെടലാണ് പെണ്‍കുട്ടിയുടെ ദുരവസ്ഥ വെളിച്ചത്ത് കൊണ്ടുവരാന്‍ സഹായകമായത്. അമ്മ മരിച്ച ശേഷം മുഴുക്കുടിയനായ അച്ഛന്‍ കുട്ടിയെ ഉപേക്ഷിച്ചു. തുടര്‍ന്ന് ബന്ധുവായ ഒരു സ്ത്രീയാണ് കുട്ടിയെ ഡല്‍ഹിയിലേക്ക് കൊണ്ട് വന്നത്. അവിടെ വെച്ച് ഇവര്‍ കുട്ടിയെകൊണ്ട് വീട്ടുജോലികള്‍ ചെയ്യിക്കുമായിരുന്നു. അതിനിടയിലായിരുന്നു അമ്മാവന്റെ കടന്നുവരവ്. സംരക്ഷിക്കാനെന്ന മട്ടില്‍ അടുത്തു കൂടിയ ഇയാള്‍ കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ജൂണ്‍ നാലിന്ാണ് പോലീസ് ഇയാളെ അറസ്റ്റു ചെയ്തത്.