മാതാപിതാക്കള്‍ക്കും വേണ്ടപ്പെട്ടവര്‍ക്കുമെല്ലാം നമ്മള് സമ്മാനങ്ങള്‍ നല്‍കാറുണ്ട്. എന്നാല്‍ വീട്ടുജോലിക്കാരിയായ സ്ത്രീക്ക് 2000 രൂപ വിലവരുന്ന ഫോണ്‍ സമ്മാനമായി നല്കി സമൂഹമാധ്യമങ്ങളില്‍ കൈയടി നേടുകയാണ് അങ്കിത് എന്ന കൊച്ചുമിടുക്കന്.
അങ്കിതിന്റെ പിതാവ് ബാലാജിയാണ് എക്സിലൂടെ മകന്റെ ഈ പ്രവൃത്തി പങ്കുവച്ചത്. മകന് ടൂര്‍ണമെന്റ് കളിച്ച് സമ്മാനമായി ലഭിച്ച 7000 രൂപയില്‍നിന്നാണ് വീട്ടില്‍ പാചകംചെയ്യുന്ന സരോജയ്ക്ക് 2000 രൂപയുടെ ഫോണ്‍ സമ്മാനമായി നല്‍കിയത്.
സരോജ, അങ്കിതിന് ആറുമാസം പ്രായമുള്ളപ്പോള്‍ മുതല്‍ പരിചരിച്ചുവരികയാണെന്നും മാതാപിതാക്കളെന്ന നിലയില്‍ തങ്ങള്‍ക്ക് ഇതിലധികം എന്താണ് വേണ്ടതെന്നും ബാലാജി ചിത്രത്തോടൊപ്പം എക്സില്‍ കുറിച്ചു.
ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ നിരവധിപേരാണ് കൊച്ചുമിടുക്കനെയും മാതാപിതാക്കളെയും അഭിനന്ദിച്ചെത്തിയത്.
Ankit has so far earned 7K by playing weekend tournaments. And today he got our Cook Saroja a mobile phone for 2K from his winnings. She has been taking care of him from when he was 6 Months. As parents @meerabalaji3107 and I can’t be more happier. pic.twitter.com/8tVeWdxyRh
— V. Balaji (@cricketbalaji1) December 13, 2023