വിവാഹങ്ങള്‍ക്ക് പഞ്ഞമില്ലാത്ത നാടായ പാകിസ്ഥാനില്‍ നിന്നും വരുന്ന ഒരു വാര്‍ത്ത ഏവരെയെയും തലയില്‍ കൈവയ്പ്പിക്കും. തന്റെ 13കാരിയായ മകളെ ഭിന്നശേഷിക്കാരനായ 36കാരന് വിവാഹം ചെയ്തു നല്‍കിയതിനു ശേഷം മരുമകന്റെ സഹോദരിയെ രണ്ടാംഭാര്യയാക്കിയാണ് പാക്കിസ്ഥാനിലെ ജാംപുരിലുള്ള വസീര്‍ അഹമ്മദ് ആളുകളെ അമ്പരപ്പിച്ചത്. 13 വയസ്സുള്ള മകള്‍ സൈമയെ ഇയാള്‍ വിവാഹം ചെയ്തു നല്കിയ 36കാരനായ മുഹമ്മദ് റംസാന് ബധിരനും മൂകനുമാണ്.
റംസാന് മകളെക്കൊടുക്കുമ്പോള് റംസാന്റെ സഹോദരിയെ തനിക്ക് തരണമെന്ന ധാരണയിലാണ് ഇയാള്‍ വിവാഹം നടത്തിയത്. ഇതേക്കുറിച്ച് പൊലീസ് അറിഞ്ഞതോടെ, പ്രായപൂര്‍ത്തിയാകാത്ത മകളെ കല്യാണം കഴിപ്പിച്ചതിന് വസീറും കല്യാണം കഴിച്ചതിന് റംസാനും ജയിലിലായി. എന്നാല്‍, തനിക്ക് 16 വയസ്സായെന്ന് കോടതിയില്‍ കള്ളം പറഞ്ഞ് സൈമ ഇരുവരെയും മോചിപ്പിച്ചു. തനിക്കൊരു ആണ്‍കുട്ടിയെ വേണമെന്ന മോഹമാണ് തന്നെ രണ്ടാമതൊരു വിവാഹത്തിന് പ്രേരിപ്പിച്ചതെന്ന് ഇയാള്‍ പറയുന്നു. ആദ്യഭാര്യയില്‍ സൈമയടക്കം പെണ്മക്കള് മാത്രമാണുള്ളത്. വിവാഹം വേഗം നടക്കുന്നതിനു വേണ്ടിയാണ് റംസാന്റെ സഹാദരിയെത്തന്നെ ആലോചിച്ചതെന്നും ഇയാള്‍ പറയുന്നു. ബധിരനും മൂകനും വൈകല്യമുള്ളയാളുമായ റംസാനെ പരിചരിക്കുന്നതിനുവേണ്ടി ജീവിതം ഉഴിഞ്ഞുവച്ച ആളായിരുന്നു അയാളുടെ സഹോദരി സബീല്‍. തന്റെ സഹോദരന് ഒരു ജീവിതമുണ്ടായശേഷം മാത്രം വിവാഹം മതിയെന്നായിരുന്നു അവരുടെ നിലപാട്. ഒടുവില്‍ രണ്ടും നടന്നു പറഞ്ഞാല്‍ മതിയല്ലോ.