കോയന്പത്തൂർ: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ കടത്തികൊണ്ടു പോയി വിവാഹം കഴിച്ച ഉക്കടം സ്വദേശിയായ 17കാരനെ പോക്സോ ആക്ടിൽ അറസ്റ്റുചെയ്തു.
സുന്ദരാപുരം സ്വദേശിനിയായ പെണ്‍കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയെ തുടർന്നായിരുന്നു അറസ്റ്റ്. പെണ്‍കുട്ടിയെ കാണാനില്ലെന്ന രക്ഷിതാക്കളുടെ പരാതിയെ തുടർന്ന് അന്വേഷിച്ച പോത്തന്നൂർ പോലീസ് ഉക്കടത്തുനിന്നാണ് ഇരുവരെയും പിടികൂടിയത്.
പെണ്‍കുട്ടിയെ വീട്ടിൽനിന്നും വിളിച്ചിറക്കി കൊണ്ടുപോയി ചെന്നൈയിൽ ഇരുവരും വിവാഹിതരാകുകയായിരുന്നു. പെണ്‍കുട്ടിയെ രക്ഷിതാക്കൾക്കൊപ്പം പറഞ്ഞയച്ച പോലീസ് പോക്സോ ആക്ടിൽ പ്രതിയെ അറസ്റ്റുചെയ്ത് ജുവനൈൽ സ്കൂളിലേക്കുമാറ്റി.