വയനാട്ടില്‍ വീണ്ടും ശൈശവ വിവാഹം. വയനാട്ടിലെ ആദിവാസി സമൂഹത്തില്‍ പെട്ട പന്ത്രണ്ടുകാരിയും പതിനാലുകാരനുമാണ് വിവാഹിതരായത്. നെന്മേനി പഞ്ചായത്തിലെ തമിഴ്നാട് അതിര്‍ത്തിയോടു ചേര്‍ന്നുള്ള ഒരു ആദിവാസി കോളനിയിലാണു വിവാഹം നടന്നത്. പണിയസമുദായത്തില്‍ പെട്ടവരാണു വരനും വധുവും. പരസ്പരം ഇഷ്ടത്തിലായിരുന്ന ഇരുവര്‍ക്കും ഒരുമിച്ച് ജീവിക്കാനുള്ള അനുമതി ബന്ധുക്കള്‍ നല്‍കുകയായിരുന്നു എന്നു പറയുന്നു. ഏതാനം മാസം മുമ്പ് ഇതേ കോളനിയില്‍ 16 കാരിയും വിവാഹിതയായിരുന്നു.
പെണ്‍കുട്ടി രണ്ടു മാസം ഗര്‍ഭിണിയായതോടെ ശാരീരിക പ്രശ്നങ്ങള്‍ ഉണ്ടാകുകയും ഗര്‍ഭം അലസി പോകുകയും ചെയ്തു. തുടര്‍ന്നാണ് ബന്ധുക്കള്‍ ഇരുവരെയും വിവാഹം കഴിപ്പിക്കാന്‍ തീരുമാനിച്ചത്. പണിയവിഭാഗത്തില്‍ പെണ്‍കുട്ടി വയസറിയിച്ചു കഴിഞ്ഞാല്‍ പിന്നെ ഇഷ്ടപ്പെട്ട ആള്‍ക്കൊപ്പം ജീവിക്കാം എന്നാണു സമുദായത്തിന്റെ നിയമം. ഈ കോളനി നിവാസികള്‍ക്കിടയില്‍ ഉള്ള അമിതമദ്യപാനമാണ് പല പ്രശ്നങ്ങള്‍ക്കും കാരണം. മദ്യത്തിന്റെ പുറത്ത് കൗമാരക്കാര്‍ ഇത്തരം പ്രവര്‍ത്തികള്‍ കാട്ടിക്കൂട്ടുന്നതു പതിവാണ്.