ആലുവ: അതിഥി തൊഴിലാളികളുടെ മകളെ തട്ടിക്കൊണ്ടുപോയെന്ന് സമ്മതിച്ച് പോലീസ് കസ്റ്റഡിയിലുള്ള ആസാം സ്വദേശി അഫ്സാക് ആലം.
കുട്ടിക്ക് ജ്യൂസ് വാങ്ങി നല്‍കിയെന്നും എന്നാല്‍ ഇതിന് ശേഷം കുട്ടിയെ കണ്ടില്ലെന്നുമാണ് ഇയാള്‍ മൊഴി മൊഴി നല്‍കിയത്.
എന്നാല്‍ ഇയാളുടെ മൊഴി പോലീസ് പൂര്‍ണമായും മുഖവിലയ്ക്കെടുത്തിട്ടില്ല. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്ന് മുതല്‍ ഇയാള്‍ മദ്യലഹരിയിലായിരുന്നെന്ന് പോലീസ് പറഞ്ഞു. ഇന്ന് രാവിലെ വരെ ഇയാള്‍ക്ക് സുബോധം ഉണ്ടായിരുന്നില്ല.
ഇയാള്‍ കുട്ടിയുമായി ബസില്‍ കയറി പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. ഇയാള്‍ക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്നും പോലീസ് സംശയിക്കുന്നുണ്ട്.
അതേസമയം കാണാതായി 18 മണിക്കൂര്‍ കഴിഞ്ഞിട്ടും കുട്ടിയെ കണ്ടെത്താനായിട്ടില്ല. ബിഹാര്‍ സ്വദേശികളുടെ അഞ്ച് വയസുള്ള മകളെയാണ് കാണാതായത്.