ഏറ്റുമാനൂർ: നാലു വയസുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന മാതാവിന്റെ പരാതിയിൽ പോക്സോ നിയമപ്രകാരം ബന്ധു അറസ്റ്റിൽ. ഏറ്റുമാനൂർ സ്വദേശി സതീഷ് ആണ് അറസ്റ്റിലായത്.
കഴിഞ്ഞ ഏപ്രിൽ മുതൽ കുട്ടിയെ കുളിപ്പിക്കുന്പോഴും ഉറങ്ങുന്പോഴും മറ്റും ഇയാൾ കുട്ടിയെ പീഡിപ്പിക്കുമായിരുന്നുവെന്നാണ് പരാതി. പോലീസ് അന്വേഷണം ആരംഭിച്ചതോടെ ഇയാൾ ഒളിവിൽ പോവുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.