പാമ്പുകൾ ഏറ്റവും അപകടകരവും വിഷമുള്ളതുമായ ഉരഗങ്ങളായി കണക്കാക്കപ്പെടുന്നു. മിക്കവർക്കും പാമ്പിനെ കാണുന്നത് തന്നെ പേടിയാണ്.
അടുത്തിടെ വൈറലായ ഒരു വീഡിയോയിൽ ഒരു കുട്ടിയും പാമ്പും തമ്മിൽ ഏറ്റുമുട്ടുന്നത് കാണിക്കുന്നുണ്ട്.
പൂന്തോട്ടത്തിൽ നായയുമായി കളിക്കുന്ന കുട്ടിയെ വീഡിയോയിൽ കാണാം. മരത്തിന്റെ കമ്പ് ഉപയോഗിച്ച് പിടിച്ച് കളിക്കുന്ന കുട്ടി അറിയാതെ ഒരു മരത്തിനരികിൽ ഇഴയുന്ന പാമ്പിനെ എടുക്കുകയാണ്. കളിക്കാനുള്ള വസ്തുവാണെന്ന് തെറ്റിദ്ധരിച്ചാണ് കുട്ടി ഇങ്ങനെ ചെയ്യുന്നത്.
പിന്നാലെ കുട്ടി പാമ്പിനെ നായയുടെ നേരെ എറിയുന്നു. തുടർന്ന് കുട്ടിയുടെ പിതാവ് ഇടപെടുന്നു. ഇതിനിടെ നായ പാമ്പിൽ നിന്ന് ചാടുന്നുണ്ട്. അതിനുശേഷം സുരക്ഷിതമായ അകലത്തിൽ കുട്ടിയെയും കാണുന്നു.
ഇൻസ്റ്റാഗ്രാമിൽ 18.1 മില്യൺ കാഴ്ചക്കാരാണ് വീഡിയോ കണ്ടത്. വൈറൽ നിരവധിപേരാണ് വീഡിയോയ്ക്ക് കമന്റുമായെത്തിയത്.
വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക