വെഞ്ഞാറമൂടിൽ പ​തി​മൂ​ന്നുകാ​ര​നെ പൊ​ള്ള​ലേ​ൽ​പി​ച്ച സം​ഭ​വം;  പിതാവിനെ പോലീസ് അറസ്റ്റു ചെയ്തു

വെ​ഞ്ഞാ​റ​മൂ​ട് : പ​തി​മൂ​ന്നു​കാ​ര​നെ പൊ​ള്ള​ലേ​ൽ​പ്പി​ച്ച സം​ഭ​വ​ത്തി​ൽ നെ​ടു​മ​ങ്ങാ​ട് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പി​താ​വി​നെ പ​തി​നാ​ലു ദി​വ​സ​ത്തേ​യ്ക്ക് റി​മാ​ൻ​ഡ് ചെ​യ്തു. ജു​വ​ന​യി​ൽ ജ​സ്റ്റി​സ് ആ​ക്ട് പ്ര​കാ​ര​മാ​ണ് ഇ​യാ​ൾ​ക്കെ​തി​രെ കേ​സെ​ടു​ത്ത​ത്.​വെ​ഞ്ഞാ​റ​മൂ​ട് പോ​ലീ​സ് ഇ​യാ​ളെ ബു​ധ​നാ​ഴ്ച​യാ​ണ് അ​റ​സ്റ്റു​ചെ​യ്ത​ത്.​ശാ​സ്താം​ന​ട സ്വ​ദേ​ശി യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് സം​ഭ​വം.

കു​ട്ടി എ​ന്തോ തെ​റ്റു ചെ​യ്തു​വെ​ന്നാ​രോ​പി​ച്ച് സ്റ്റീ​ൽ ത​വി അ​ടു​പ്പി​ൽ വ​ച്ചു ചൂ​ടാ​ക്കി പൊ​ള്ളി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. എ​തി​ർ​ക്കാ​നെ​ത്തി​യ മാ​താ​വി​നെ വി​ര​ട്ടി​യോ​ടി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കാ​നാ​ളി​ല്ലാ​താ​യി.

വി​വ​ര​മ​റി​ഞ്ഞു വെ​ഞ്ഞാ​റ​മൂ​ട് പോ​ലീ​സ് എ​ത്തി ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റ കു​ട്ടി​യെ ക​ന്യാ​കു​ള​ങ്ങ​ര ഗ​വ.​ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് എ​സ്എ​ടി ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. സം​ഭ​വ​ത്തി​നു ശേ​ഷം സ​മീ​പ​ത്തു ത​ന്നെ ചു​റ്റി​ത്തി​രി​ഞ്ഞ ഇ​യാ​ളെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു.

Related posts