കുട്ടികളുടെ നഗ്നവീഡിയോയും ഫോട്ടോകളും പ്രചരിപ്പിച്ച വാട്സ് ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയ യുവാവും സുഹൃത്തും ഒടുവില്‍ കുടുങ്ങി.
ആചാരവെടി എന്നു പേരിട്ട ഗ്രൂപ്പില്‍ 256 അംഗങ്ങളുണ്ട്. വട്ടംകുളം കുറ്റിപ്പാല സ്വദേശി അശ്വന്ദ് (21), ചങ്ങരംകുളം സ്വദേശി രാഗേഷ് (40) എന്നിവരെയാണ് ചങ്ങരംകുളം സിഐ ബഷീര്‍ ചിറക്കല്‍ സംഘവും പിടികൂടിയത്.ഇന്റര്‍പോളിന്റെ സഹായത്തോടെയാണ് ഇവരെ കുടുക്കിയത്.
കുറ്റിപ്പാല സ്വദേശി അശ്വന്ദാണ് ഗ്രൂപ്പ് ക്രിയേറ്റ് ചെയ്തിരിക്കുന്നത്. 256 പേരാണ് ഗ്രുപ്പിലുള്ളത്. ഇതില്‍ മലപ്പുറം ജില്ലയില്‍ 15 പേര് ഈ ഗ്രൂപ്പിലുണ്ട്.
ഇത്തരത്തില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവരും ഗ്രുപ്പിലുണ്ട്. ഇത്തരത്തില്‍ ഒരു ഗ്രൂപ്പ് പ്രവര്‍ത്തിക്കുന്ന വിവരം യൂണിസേഫ് (യുണൈറ്റഡ് ഇന്റര്‍നാഷണല്‍ ചില്‍ഡ്രന്‍ എമര്‍ജന്‍സി ഫണ്ട് ) എന്ന സംഘടനയുടെ ശ്രദ്ധയില്‍ പെടുകയും ഈ വിവരം കേരളത്തിലെ ഉന്നത പൊലിസ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറുകയുമായിരുന്നു.
തുടര്‍ന്ന് ഇതിന്റെ അടിസ്ഥാനത്തില്‍ കോഴിക്കോട് പോലീസിന്റെ സൈബര്‍ ഡോമില്‍ നടത്തിയ പരിശോധനയിലാണ് ഗ്രൂപ്പ് ക്രിയേറ്റ് ചെയ്തത് വട്ടംകുളം കുറ്റിപ്പാല സ്വദേശിയാണെന്ന് വ്യക്തമായത്.
തുടര്‍ന്ന് വിവരം മലപ്പുറം ജില്ലാ പൊലീസ് മേധാവിയെ അറിയിക്കുകയും പൊലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാശം ജില്ലയിലെ മറ്റു പൊലിസ് സ്റ്റേഷനുകളിലും പരിശോധന നടത്തി.
ചങ്ങരംകുളം സിഐയുടെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡിലാണ് സംഘത്തിലെ രണ്ടു പേര് പിടി കുടിയത്. സംഘത്തിലെ മറ്റുള്ളവര്‍ക്കായുള്ള അന്വേഷണം പോലീസ് ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്.