ബന്ധുക്കള്‍ ശത്രുക്കള്‍! കുട്ടികളെ പീഡിപ്പിക്കുന്നതില്‍ 67 ശതമാനവും അടുത്ത ബന്ധുക്കള്‍; സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്റെ ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്‌

തി​​രു​​വന​​ന്ത​​പു​​രം: സം​​സ്ഥാ​​ന​​ത്തു കു​​ട്ടി​​ക​​ൾ​​ക്കു നേ​​രെ​​യു​​ള്ള ലൈം​​ഗി​​കാ​​തി​​ക്ര​​മ​​ങ്ങ​​ൾ വ​​ർ​​ധി​​ക്കു​​ന്ന​​താ​​യി റി​​പ്പോ​​ർ​​ട്ട്. സം​​സ്ഥാ​​ന ബാ​​ലാ​​വ​​കാ​​ശ സം​​ര​​ക്ഷ​​ണ ക​​മ്മീ​​ഷ​​ന്‍റെ ഏ​​റ്റ​​വും പു​​തി​​യ ക​​ണ​​ക്കു​​ക​​ളി​​ലാ​​ണ് ഈ ​​വി​​വ​​ര​​ങ്ങ​​ളു​​ള്ള​​ത്.

ക​​ഴി​​ഞ്ഞ നാ​​ലു വ​​ർ​​ഷ​​മാ​​യി ഇ​​ത്ത​​രം കു​​റ്റ​​കൃ​​ത്യ​​ങ്ങ​​ളി​​ൽ വ​​ൻ വ​​ർ​​ധ​​ന​​യാ​​ണ് ഉ​​ണ്ടാ​​കു​​ന്ന​​ത്. 2013 മു​​ത​​ൽ 2016 വ​​രെ പോ​​ക്സോ (പ്രൊ​​ട്ട​​ക്ഷ​​ൻ ഓ​​ഫ് ചി​​ൽ​​ഡ്ര​​ൻ ഫ്രം ​​സെ​​ക്ഷ്വ​​ൽ അ​​ബ്യൂ​​സ​​സ്) നി​​യ​​മ​​പ്ര​​കാ​​രം വി​​വി​​ധ പോ​​ലീ​​സ് സ്റ്റേ​​ഷ​​നു​​ക​​ളി​​ൽ റി​​പ്പോ​​ർ​​ട്ട് ചെ​​യ്യ​​പ്പെ​​ട്ട കേ​​സു​​ക​​ളു​​ടെ ക​​ണ​​ക്കു​​ക​​ൾ ഞെ​​ട്ടി​​ക്കു​​ന്ന​​താ​​ണ്.

ക​​ഴി​​ഞ്ഞ വ​​ർ​​ഷം മാ​​ത്രം ഇ​​ത്ത​​ര​​ത്തി​​ലു​​ള്ള 2093 കേ​​സു​​ക​​ളാ​​ണു ര​​ജി​​സ്റ്റ​​ർ ചെ​​യ്ത​​ത്. ഈ ​​കേ​​സു​​ക​​ളി​​ൽ ഇ​​ര​​ക​​ളാ​​യ​​താ​​ക​​ട്ടെ 2192 കു​​ട്ടി​​ക​​ൾ. 2013ൽ 1002 ​​കേ​​സു​​ക​​ളും 2014ൽ 1380 ​​കേ​​സു​​ക​​ളും 2015ൽ 1569 ​​കേ​​സു​​ക​​ളു​​മാ​​ണു ര​​ജി​​സ്റ്റ​​ർ ചെ​​യ്ത​​ത്. 2016ലെ ​​കേ​​സു​​ക​​ളി​​ലെ 2,491 പ്ര​​തി​​ക​​ളി​​ൽ 1,663 പേ​​ർ കു​​ട്ടി​​ക​​ൾ​​ക്ക് അ​​ടു​​ത്ത​​റി​​യാ​​വു​​ന്ന​​വ​​രാ​​ണെ​​ന്ന് ക​​മ്മീ​​ഷ​​ൻ ന​​ട​​ത്തി​​യ അ​​ന്വേ​​ഷ​​ണ​​ത്തി​​ൽ ക​​ണ്ടെ​​ത്തി.

കു​​ട്ടി​​ക​​ളെ പീ​​ഡി​​പ്പി​​ക്കു​​ന്ന​​തി​​ൽ 67 ശ​​ത​​മാ​​ന​​വും അ​​ടു​​ത്ത ബ​​ന്ധു​​ക്ക​​ളാ​​ണെ​​ന്ന വ​​സ്തു​​ത​​യും ഞെ​​ട്ടി​​ക്കു​​ന്ന​​താ​​ണ്. ബാ​​ക്കി​​യു​​ള്ള​​വ​​രി​​ൽ 26 ശ​​ത​​മാ​​ന​​വും അ​​യ​​ൽ​​ക്കാ​​രാ​​ണ്. കു​​ടും​​ബാം​​ഗ​​ങ്ങ​​ൾ എ​​ട്ടു ശ​​ത​​മാ​​ന​​വും ബ​​ന്ധു​​ക്ക​​ൾ ഏ​​ഴു ശ​​ത​​മാ​​ന​​വും സ്കൂ​​ൾ വാ​​ൻ, ഓ​​ട്ടോ ഡ്രൈ​​വ​​ർ​​മാ​​ർ ര​​ണ്ടു ശ​​ത​​മാ​​ന​​വും ക​​മി​​താ​​ക്ക​​ൾ ര​​ണ്ടു ശ​​ത​​മാ​​ന​​വും സു​​ഹൃ​​ത്തു​​ക്ക​​ൾ 12 ശ​​ത​​മാ​​ന​​വും അ​​ധ്യാ​​പ​​ക​​ർ മൂ​​ന്നു ശ​​ത​​മാ​​ന​​വും പ​​രി​​ച​​യ​​ക്കാ​​ർ ഏ​​ഴ് ശ​​ത​​മാ​​ന​​വു​​മു​​ണ്ട്.

പീ​​ഡ​​ന​​ത്തി​​നി​​ര​​യാ​​യ 2192 കു​​ട്ടി​​ക​​ളി​​ൽ 1029 പേ​​ർ 15-18 വ​​യ​​സ് പ്രാ​​യ​​പ​​രി​​ധി​​യി​​ലു​​ള്ള​​വ​​രാ​​ണ്. 10-14 വ​​യ​​സു​​കാ​​ർ 800 പേ​​രു​​മു​​ണ്ട്. പീ​​ഡ​​ന​​ത്തി​​നി​​ര​​യാ​​യ​​വ​​രി​​ൽ 47 ശ​​ത​​മാ​​നം പേ​​ർ ഒ​​ബി​​സി വി​​ഭാ​​ഗ​​ക്കാ​​രാ​​ണ്. 21 ശ​​ത​​മാ​​നം മു​​ന്നോ​​ക്ക വി​​ഭാ​​ഗ​​ത്തി​​ലും 14 ശ​​ത​​മാ​​നം പ​​ട്ടി​​ക​​ജാ​​തി വി​​ഭാ​​ഗ​​ത്തി​​ലും അ​​ഞ്ച് ശ​​ത​​മാ​​നം പ​​ട്ടി​​ക​​വ​​ർ​​ഗ​​ത്തി​​ലും ഉ​​ൾ​​പ്പെ​​ട്ട​​വ​​രാ​​ണ്.

സം​​സ്ഥാ​​ന പോ​​ലീ​​സ് ല​​ഭ്യ​​മാ​​ക്കി​​യ വി​​വ​​ര​​ങ്ങ​​ൾ പ്ര​​കാ​​രം 33 ശ​​ത​​മാ​​നം പ്ര​​തി​​കൾ കു​​റ്റ​​കൃ​​ത്യ​​ത്തി​​ന് ഇ​​ര​​യാ​​യ കു​​ട്ടി​​ക​​ൾ​​ക്കു നേ​​രി​​ട്ട് പ​​രി​​ച​​യം ഇ​​ല്ലാ​​ത്ത​​വ​​രാ​​ണ്. കു​​ടും​​ബാം​​ഗ​​ങ്ങ​​ളി​​ൽ അ​​ച്ഛ​​ൻ, ര​​ണ്ടാ​​ന​​ച്ഛ​​ൻ, സ​​ഹോ​​ദ​​ര​​ൻ, അ​​മ്മ, വ​​ള​​ർ​​ത്ത​​ച്ഛ​​ൻ, അ​​ർ​​ധ​​സ​​ഹോ​​ദ​​ര​​ൻ, മു​​ത്ത​​ച്ഛ​​ൻ എ​​ന്നി​​വ​​രും ബ​​ന്ധു​​ക്ക​​ളി​​ൽ അ​​മ്മാ​​വ​​ൻ, സ​​ഹോ​​ദ​​രീ​​ഭ​​ർ​​ത്താ​​വ്, മു​​ത്ത​​ച്ഛ​​ന്‍റെ സ​​ഹോ​​ദ​​ര​​ൻ, അ​​മ്മ​​യു​​ടെ അ​​മ്മാ​​വ​​ൻ, അ​​ച്ഛ​​ന്‍റെ സ​​ഹോ​​ദ​​ര​​പു​​ത്ര​​ൻ എ​​ന്നി​​വും കു​​ട്ടി​​ക​​ളെ പീ​​ഡ​​ന​​ത്തി​​നി​​ര​​യാ​​ക്കു​​ന്നു. പ്ര​​തി​​ക​​ളി​​ൽ 95.5 ശ​​ത​​മാ​​ന​​വും പു​​രു​​ഷ​​ൻ​​മാ​​രാ​​ണ്. 19-40 വ​​യ​​സി​​നിടയി​​ലു​​ള്ള​​വ​​രാ​​ണ് മി​​ക്ക പ്ര​​തി​​ക​​ളും. 41-60 പ്രാ​​യ​​ത്തി​​ലു​​ള്ള 569 പേ​​രും 14 വ​​യ​​സി​​ൽ താ​​ഴെ​​യു​​ള്ള 15 പേ​​രും പ്ര​​തി​​പ്പ​​ട്ടി​​ക​​യി​​ലു​​ണ്ട്.

കു​​ട്ടി​​യു​​ടെ വീ​​ട്, പൊ​​തു​​സ്ഥ​​ലം, ഹോ​​ട്ട​​ൽ, ലോ​​ഡ്ജ്, ഒ​​റ്റ​​പ്പെ​​ട്ട സ്ഥ​​ലം, മാ​​ർ​​ക്ക​​റ്റ്, പെ​​ട്രോ​​ൾ പ​​ന്പ്, ഹാ​​ർ​​ബ​​ർ, ബീ​​ച്ച്, ഷോ​​പ്പ്, ട്രെ​​യി​​ൻ, അങ്കണ​​വാ​​ടി, ആ​​രാ​​ധ​​നാ​​ല​​യ​​ങ്ങ​​ൾ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലെ​​ല്ലാം കു​​ട്ടി​​ക​​ൾ പീ​​ഡി​​പ്പി​​ക്ക​​പ്പെ​​ടു​​ന്നു​​ണ്ടെ​​ന്നും റി​​പ്പോ​​ർ​​ട്ടി​​ൽ പ​​റ​​യു​​ന്നു​​ണ്ട്. വീ​​ട്ടി​​ൽ പ​​ല​​പ്പോ​​ഴും മാ​​താ​​പി​​താ​​ക്ക​​ൾ ഇ​​ല്ലാ​​ത്ത​​തും യ​​ഥാ​​സ​​മ​​യം അ​​വ​​രു​​ടെ ശ്ര​​ദ്ധ കു​​ട്ടി​​ക​​ൾ​​ക്ക് ല​​ഭി​​ക്കാ​​ത്ത​​തും സ്വ​​ന്തം വീ​​ടു​​ക​​ളി​​ൽ പോ​​ലും കു​​ട്ടി​​ക​​ൾ​​ക്ക് സു​​ര​​ക്ഷി​​ത​​ത്വം ല​​ഭ്യ​​മ​​ല്ലാ​​ത്ത സാ​​ഹ​​ച​​ര്യം ഉ​​ണ്ടാ​​കു​​ന്ന​​താ​​യി ക​​മ്മീ​​ഷ​​ൻ അ​​ധ്യ​​ക്ഷ ശോ​​ഭ കോ​​ശി വ്യ​​ക്ത​​മാ​​ക്കി.

ലൈം​​ഗി​​ക കു​​റ്റ​​കൃ​​ത്യ​​ങ്ങ​​ൾ​​ക്ക് വ​​ഴി​​വ​​യ്ക്കാ​​വു​​ന്ന സാ​​ഹ​​ച​​ര്യ​​ങ്ങ​​ളെ​​ക്കു​​റി​​ച്ച് കു​​ട്ടി​​ക​​ളെ ബോ​​ധ​​വ​​ത്ക്ക​​രി​​ക്കേ​​ണ്ട​​തും മു​​ൻ​​ക​​രു​​ത​​ൽ ന​​ട​​പ​​ടി​​യെ​​ടു​​ക്കേ​​ണ്ട​​തു​​മാ​​ണ്. ശാ​​ശ്വ​​ത​​വും സ​​മാ​​ധാ​​ന​​പൂ​​ർ​​ണ​​വും കെ​​ട്ടു​​റ​​പ്പു​​ള്ള​​തു​​മാ​​യ കു​​ടും​​ബാ​​ന്ത​​രീ​​ക്ഷ​​വും ബ​​ന്ധ​​ങ്ങ​​ളും ഉ​​ണ്ടാ​​കേ​​ണ്ട​​തി​​​​ന്‍റെ ആ​​വ​​ശ്യ​​ക​​ത​​യാ​​ണ് ഇ​​ത്ത​​രം കു​​റ്റ​​കൃ​​ത്യ​​ങ്ങ​​ൾ ഓ​​ർ​​മി​​പ്പി​​ക്കു​​ന്ന​​തെ​​ന്നും ശോ​​ഭ കോ​​ശി ചൂ​​ണ്ടി​​ക്കാ​​ട്ടു​​ന്നു. ഇ​​ഷ്ട​​മി​​ല്ലാ​​ത്ത വി​​ഷ​​യ​​ങ്ങ​​ൾ പ​​ഠി​​ക്കാ​​ൻ മാ​​താ​​പി​​താ​​ക്ക​​ൾ ഉ​​ൾ​​പ്പെ​​ടെ കു​​ട്ടി​​ക​​ളെ പീ​​ഡി​​പ്പി​​ക്കു​​ക​​യാ​​ണ്. ഇ​​ഷ്ട​​മി​​ല്ലാ​​ത്ത വി​​ഷ​​യം പ​​ഠി​​ച്ച് വി​​ജ​​യി​​യാ​​കേ​​ണ്ട കു​​ട്ടി ഉ​​യ​​ർ​​ന്ന സ​​മ്മ​​ർ​​ദ​​മാ​​ണ് അ​​നു​​ഭ​​വി​​ക്കു​​ന്ന​​ത്. ക​​മ്മീ​​ഷ​​ൻ പ​​ല ഭാ​​ഗ​​ങ്ങ​​ളി​​ൽ കു​​ട്ടി​​ക​​ളു​​മാ​​യി ന​​ട​​ത്തി​​യ സം​​വാ​​ദ​​ത്തി​​ൽ കു​​ട്ടി​​ക​​ൾ ത​​ന്നെ​​യാ​​ണ് ഇ​​ക്കാ​​ര്യം വെ​​ളി​​പ്പെ​​ടു​​ത്തി​​യ​​ത്. ട്യൂ​​ഷ​​ൻ സെ​​ന്‍റ​​റു​​ക​​ളി​​ൽ കി​​ട്ടു​​ന്ന അ​​ടി​​ക്ക് ക​​ണ​​ക്കി​​ല്ലെ​​ന്ന് കു​​ട്ടി​​ക​​ൾ പ​​റ​​യു​​ന്നു. സ്കൂ​​ളു​​ക​​ളി​​ൽ മാ​​ത്ര​​മേ കു​​ട്ടി​​ക​​ളെ ത​​ല്ലു​​ന്ന​​തി​​ന് നി​​യ​​മ ത​​ട​​സ​​മു​​ള്ളൂ എ​​ന്നാ​​ണ് ട്യൂ​​ഷ​​ൻ അ​​ധ്യാ​​പ​​ക​​രു​​ടെ ന്യാ​​യം. എ​​ന്നാ​​ൽ ഇ​​ത് ശ​​രി​​യ​​ല്ല. ഒ​​രി​​ട​​ത്തും കു​​ട്ടി​​ക​​ളെ ത​​ല്ലാ​​ൻ അ​​നു​​വാ​​ദ​​മി​​ല്ലെ​​ന്നും അ​​വ​​ർ പ​​റ​​ഞ്ഞു.

പോ​​ക്സോ കേ​​സു​​ക​​ൾ കോ​​ട​​തി​​ക​​ളി​​ൽ കെ​​ട്ടി​​ക്കി​​ട​​ക്കു​​ന്നു

തി​​രു​​വ​​ന​​ന്ത​​പു​​രം: കു​​ട്ടി​​ക​​ൾ​​ക്കെ​​തി​​രാ​​യ ലൈം​​ഗി​​ക അ​​തി​​ക്ര​​മം ത​​ട​​യു​​ന്ന നി​​യ​​മ​​പ്ര​​കാ​​ര​​മു​​ള്ള കേ​​സു​​ക​​ൾ വ്യാ​​പ​​ക​​മാ​​യി കോ​​ട​​തി​​യി​​ൽ കെ​​ട്ടി​​ക്കി​​ട​​ക്കു​​ന്ന​​താ​​യി റി​​പ്പോ​​ർ​​ട്ട്. 2016ലെ ​​സ്ഥി​​തി​​വി​​വ​​ര ക​​ണ​​ക്കു​​ക​​ൾ പ്ര​​കാ​​രം കു​​ട്ടി​​ക​​ളു​​ടെ കോ​​ട​​തി, പ്ര​​ത്യേ​​ക കോ​​ട​​തി​​ക​​ളി​​ലെ പോ​​ക്സോ കേ​​സു​​ക​​ൾ 4275 ആ​​ണ്. ഇ​​തി​​ൽ വെ​​റും 14.50 ശ​​ത​​മാ​​ന​​മാ​​ണ് തീ​​ർ​​പ്പാ​​ക്കി​​യി​​ട്ടു​​ള്ള​​ത്. ബാ​​ക്കി 3655 കേ​​സു​​ക​​ൾ കോ​​ട​​തി​​യി​​ൽ കെ​​ട്ടി​​ക്കി​​ട​​ക്കു​​ക​​യാ​​ണെ​​ന്ന് കേ​​ര​​ള സം​​സ്ഥാ​​ന ബാ​​ലാ​​വ​​കാ​​ശ ക​​മ്മീഷ​​ൻ പു​​റ​​ത്തു​​വി​​ട്ട റി​​പ്പോ​​ർ​​ട്ടി​​ൽ പ​​റ​​യു​​ന്നു. 4275ൽ ​​ആ​​കെ തീ​​ർ​​പ്പാ​​ക്കി​​യ കേ​​സു​​ക​​ൾ 620 എ​​ണ്ണ​​മാ​​ണ്. ഇ​​തി​​ൽ ത​​ന്നെ വെ​​റും 73 കേ​​സു​​ക​​ളി​​ൽ മാ​​ത്ര​​മാ​​ണ് ശി​​ക്ഷി​​ച്ചി​​ട്ടു​​ള്ള​​ത്. 484 കേ​​സു​​ക​​ളി​​ലെ പ്ര​​തി​​ക​​ളെ വെ​​റു​​തെ വി​​ട്ട​​താ​​യും റി​​പ്പോ​​ർ​​ട്ടി​​ലു​​ണ്ട്.

ശി​​ക്ഷി​​ക്കാ​​തെ​​യും വെ​​റു​​തെ വി​​ട്ട​​തു​​മ​​ല്ലാ​​ത്ത ഒ​​ത്തു​​തീ​​ർ​​പ്പാ​​യ കേ​​സു​​ക​​ളു​​ടെ എ​​ണ്ണം 58, ന​​ഷ്ട​​പ​​രി​​ഹാ​​രം അ​​നു​​വ​​ദി​​ക്ക​​പ്പെ​​ട്ട​​വ 23 എ​​ന്നി​​ങ്ങ​​നെ​​യാ​​ണ് ക​​ണ​​ക്കു​​ക​​ൾ. പോ​​ക്സോ ആ​​ക്ട് പ്ര​​കാ​​രം കേ​​സു​​ക​​ൾ തീ​​ർ​​പ്പാ​​ക്കു​​ന്ന​​തി​​ലു​​ള്ള കാ​​ല​​താ​​മ​​സ​​വും കു​​റ​​വും സം​​ബ​​ന്ധി​​ച്ച് ബാ​​ലാ​​വ​​കാ​​ശ ക​​മ്മീഷ​​ന്‍റെ ആ​​ശ​​ങ്ക​​ക​​ൾ ഹൈ​​ക്കോ​​ട​​തി​​യെ അ​​റി​​യി​​ച്ചി​​ട്ടു​​ണ്ട്. ഇ​​ര​​ക​​ൾ​​ക്കു​​ള്ള ന​​ഷ്ട​​പ​​രി​​ഹാ​​ര സ്കീ​​മി​​നെ കു​​റി​​ച്ചു​​ള്ള ബോ​​ധ​​വ​​ത്ക​​ര​​ണം സൃ​​ഷ്ടി​​ക്ക​​ൽ, കോ​​ട​​തി​​ക​​ളി​​ലെ ബാ​​ല​​സൗ​​ഹൃ​​ദാ​​ന്ത​​രീ​​ക്ഷം മെ​​ച്ച​​പ്പെ​​ടു​​ത്തു​​ന്ന​​തു സം​​ബ​​ന്ധി​​ച്ചു​​മു​​ള്ള ആ​​ശ​​ങ്ക​​ക​​ളും ഹൈ​​ക്കോ​​ട​​തി​​യെ അ​​റി​​യി​​ച്ച​​താ​​യും റി​​പ്പോ​​ർ​​ട്ടി​​ൽ വ്യ​​ക്ത​​മാ​​ക്കു​​ന്നു.

കേ​​സു​​ക​​ളി​​ൽ മൂ​​ന്നു വ​​ർ​​ഷ​​ത്തി​​നി​​ടെ ഇ​​ര​​ട്ടി​​യി​​ലേ​​റെ വ​​ർ​​ധ​​ന

2013 മു​​ത​​ൽ 2016 വ​​രെ പോ​​ക്സോ നി​​യ​​മ​​പ്ര​​കാ​​രം പോ​​ലീ​​സി​​ൽ റി​​പ്പോ​​ർ​​ട്ട് ചെ​​യ്യ​​പ്പെ​​ട്ട കേ​​സു​​ക​​ൾ
2013  1002
2014  1380
2015  1569
2016  2093

2016 ജ​​നു​​വ​​രി മു​​ത​​ൽ ഡി​​സം​​ബ​​ർ വ​​രെ ന​​ട​​ന്ന കു​​റ്റ​​കൃ​​ത്യ​​ങ്ങ​​ൾ

തി​​രു​​വ​​ന​​ന്ത​​പു​​രം 256
കൊ​​ല്ലം 180
പ​​ത്ത​​നം​​തി​​ട്ട 85
ആ​​ല​​പ്പു​​ഴ 83
കോ​​ട്ട​​യം 114
ഇ​​ടു​​ക്കി 103
എ​​റ​​ണാ​​കു​​ളം 217
തൃ​​ശൂ​​ർ 190
പാ​​ല​​ക്കാ​​ട് 123
മ​​ല​​പ്പു​​റം 241
കോ​​ഴി​​ക്കോ​​ട് 169
വ​​യ​​നാ​​ട് 92
ക​​ണ്ണൂ​​ർ 142
കാ​​സ​​ർ​​ഗോ​​ഡ് 96
റെ​​യി​​ൽ​​വേ 2
ആ​​കെ 2093

കു​​റ്റ​​കൃ​​ത്യ​​ത്തി​​നി​​ര​​യാ​​യ കു​​ട്ടി​​ക​​ളും പ്ര​​തി​​ക​​ളും ത​​മ്മി​​ലു​​ള്ള ബ​​ന്ധം

അ​​യ​​ൽ​​ക്കാ​​ർ – 646
കു​​ടും​​ബാം​​ഗ​​ങ്ങ​​ൾ – 197
ബ​​ന്ധു​​ക്ക​​ൾ – 164
വാ​​ൻ, ബ​​സ്, ഓ​​ട്ടോ ഡ്രൈ​​വ​​ർ​​മാ​​ർ – 62
ക​​മി​​താ​​ക്ക​​ൾ – 56
സു​​ഹൃ​​ത്തു​​ക്ക​​ൾ – 289
അ​​ധ്യാ​​പ​​ക​​ർ – 68
പ​​രി​​ച​​യ​​ക്കാ​​ർ – 181

Related posts