അ​ന്ധ​രാ​യ കു​ടും​ബ​ത്തി​ന് വാ​സ​യോ​ഗ്യ​മ​ല്ലാ​ത്ത ഭൂ​മി ന​ല്‍​കി​യ​വ​രി​ല്‍​നി​ന്ന് ന​ഷ്ട​പ​രി​ഹാ​രം ഈ​ടാ​ക്ക​ണ​മെ​ന്ന് ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ന്‍

പ​ത്ത​നം​തി​ട്ട: ലൈ​ഫ് മി​ഷ​ന്‍ പ​ദ്ധ​തി​യി​ല്‍ അ​ന്ധ​രാ​യ കു​ടു​ബ​ത്തി​ന് വാ​സ​യോ​ഗ്യ​മ​ല്ലാ​ത്ത ഭൂ​മി ന​ല്‍​കി​യ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കെ​തി​രേ അ​ച്ച​ട​ക്ക ന​ട​പ​ടി സ്വീ​ക​രി​ക്കാ​നും ന​ഷ്ട​പ​രി​ഹാ​രം ഈ​ടാ​ക്കാ​നും ബാ​ലാ​വ​കാ​ശ ക​മ്മി​ഷ​ന്‍ ഉ​ത്ത​ര​വാ​യി. കു​ടും​ബ​ത്തി​ന് വാ​സ​യോ​ഗ്യ​മാ​യ സ്ഥ​ലം ക​ണ്ടെ​ത്തി വീ​ടു​വ​ച്ചു ന​ല്‍​കു​ന്ന​തി​ന് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം.

ജോ​ലി ചെ​യ്യാ​നോ വ​രു​മാ​നം ക​ണ്ടെ​ത്താ​നോ സാ​ധി​ക്കി​ല്ലെ​ന്നി​രി​ക്കേ അ​ന്ധ​രാ​യ കു​ടും​ബ​ത്തെ അ​ന്ത്യോ​ദ​യ അ​ന്ന​യോ​ജ​ന ആ​ശ്ര​യ പ​ദ്ധ​തി​യി​ലൊ​ന്നി​ല്‍ ഗു​ണ​ഭോ​ക്താ​വാ​യി നി​ശ്ച​യി​ക്ക​ണം. ഭ​വ​ന നി​ര്‍​മാ​ണ​ത്തി​ന് കെ​എ​ച്ച്ആ​ര്‍ അ​സോ​സി​യേ​ഷ​നി​ല്‍ നി​ന്നും ല​ഭി​ക്കു​ന്ന സ​ഹാ​യ​ത്തി​ന് ജി​ല്ലാ ക​ള​ക്ട​ര്‍ മേ​ല്‍​നോ​ട്ടം വ​ഹി​ക്ക​ണം.

റാ​ന്നി വ​ട​ശേ​രി​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍ കാ​ഴ്ച​യി​ല്ല​ത്ത മാ​താ​പി​താ​ക്ക​ള്‍​ക്കൊ​പ്പം എ​ട്ടാം​ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി അ​ട​ച്ചു​റ​പ്പി​ല്ലാ​ത്ത വീ​ട്ടി​ല്‍ താ​മ​സി​ക്കു​ന്ന വി​ഷ​യ​ത്തി​ല്‍ ക​മ്മീ​ഷ​ന്‍ സ്ഥ​ലം സ​ന്ദ​ര്‍​ശി​ക്കു​ക​യും സ്വ​മേ​ധ​യാ ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യു​മാ​യി​രു​ന്നു. ഉ​ത്ത​ര​വി​ന്മേ​ല്‍ സ്വീ​ക​രി​ച്ച ന​ട​പ​ടി റി​പ്പോ​ര്‍​ട്ട് മൂ​ന്നു മാ​സ​ത്തി​ന​കം ല​ഭ്യ​മാ​ക്കാ​നും ക​മ്മീഷ​ന്‍ അം​ഗം എ​ന്‍.​ സു​ന​ന്ദ ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് നി​ര്‍​ദേശം ന​ല്‍​കി.

Related posts

Leave a Comment