സൈക്കിളില്‍ കറങ്ങാന്‍ ഇറങ്ങും മുമ്പ് സ്വയം മാസ്‌ക് ധരിച്ചതിനു ശേഷം തന്റെ പ്രിയപ്പെട്ട വളര്‍ത്തു നായയെക്കൂടി മാസ്‌ക്ക് ധരിപ്പിക്കുന്ന കുട്ടിയുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. മനുഷ്യരെ മാത്രമല്ല നമുക്ക് ചുറ്റുമുള്ള മറ്റുജീവികളെയും സംരക്ഷിക്കേണ്ട ഉത്തരവാദിത്വം നമുക്കുണ്ടെന്ന് ഓര്‍മ്മിപ്പിക്കുകയാണ് ഈ ബാലന്‍.
സൈക്കിളിന്റെ മുന്‍ഭാഗത്തായി നായയെ ഇരുത്തി മാസ്‌ക് ധരിപ്പിച്ച ശേഷമാണ് അവന്‍ യാത്ര തുടങ്ങുന്നത്. എന്നാല്‍ സൈക്കിളില്‍ കയറിയ ശേഷവും നായ മുഖത്തു നിന്നും മാസ്‌ക് മാറ്റിയിട്ടില്ല എന്ന് പല ആവര്‍ത്തി ഉറപ്പ് വരുത്താന്‍ ബാലന്‍ ശ്രമിക്കുന്നതായും ദൃശ്യങ്ങളില്‍ കാണാം.
കുട്ടിയുടെ കരുതലിനെ അഭിനന്ദിച്ചുകൊണ്ടുള്ള സന്ദേശങ്ങളാണ് ലോകത്തിന്റെ എല്ലാ ഭാഗത്തുനിന്നും വരുന്നത്. ഈ പ്രവൃത്തി മുതിര്‍ന്നവര്‍ കൂടി മാതൃകയാക്കേണ്ടതാണ് എന്നാണ് മിക്കയാളുകളും പ്രതികരിക്കുന്നത്.
സാമൂഹ്യപ്രതിബദ്ധത മനുഷ്യനോട് മാത്രം കാണിക്കാനുള്ളതല്ല എന്ന ഓര്‍മ്മപ്പെടുത്തല്‍ ആണിതെന്നും പലരും അഭിപ്രായപ്പെടുന്നു.
പലരാജ്യങ്ങളിലും വളര്‍ത്തുമൃഗങ്ങളിലും കോവിഡ് ബാധ ഉണ്ടാകുന്നതായി സ്ഥിരീകരിക്കപ്പെട്ട സാഹചര്യത്തില്‍ വളര്‍ത്തുനായയെ മാസ്‌ക് ധരിപ്പിക്കാന്‍ ഈ മിടുക്കന്‍ കാണിച്ച കരുതലിന് പ്രാധാന്യമേറെയാണ്. നിരവധി പേരാണ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.