കണ്ടുനിന്നവരില്‍ ഒരേസമയം കൗതുകവും ദുഖവും നിറച്ച കാഴ്ച! കാന്‍സര്‍ രോഗിയായ അഞ്ചുവയസുകാരിയെ ആറുവയസുകാരന്‍ മിന്നുകെട്ടിയപ്പോള്‍ സംഭവിച്ചത്; എയ്‌ലിയ്ഡിനിത് സ്വപ്‌നസാക്ഷാത്കാരം

a543c457628361499f0cd2bc8a56dc80ഗുരുതര രോഗം ബാധിച്ച് മരണത്തോടടുക്കുന്ന കുട്ടികളുടെ ആഗ്രഹം സാധിച്ചുകൊടുക്കാനായി മാത്രമുള്ള സംഘടനകള്‍ ഇന്ന് ലോകത്തിന്റെ വിവിധ കോണുകളില്‍ ഉണ്ട്. ഫോറെസിലുള്ള അഞ്ച് വയസുകാരിയായ എയ്‌ലിയ്ഡ് പാറ്റേര്‍സന്‍ ആറ് വയസുകാരനായ തന്റെ കൂട്ടുകാരന്‍ ഹാരിസന്‍ ഗ്രിയറെ മിന്നു കെട്ടിയതും സമാനമായ രീതിയിലാണ്. ഗുരുതരമായ ന്യൂറോബ്ലാസ്റ്റോമ എന്ന രോഗം ബാധിച്ച് മരണത്തെ മുഖാമുഖം കണ്ടു കൊണ്ടിരിക്കുന്ന എയ്‌ലിയ്ഡിന്റെ അവസാന ആഗ്രഹപ്രകാരമാണ് ഉറ്റവര്‍ ഈ വിവാഹം നടത്തിയിരിക്കുന്നത്. കല്യാണ വസ്ത്രത്തിനുള്ളില്‍ ഈ കൊച്ചു സുന്ദരി നാണം കുണുങ്ങി നിന്നപ്പോള്‍ വരനായ ഹാരിസണ്‍ അഭിമാനത്തോടെ അവളുടെ കൈ പിടിച്ച് തല ഉയര്‍ത്തിയാണ് നിന്നത്.
c849e75efba2c625c365491af0f3fd33
ദൃക്‌സാക്ഷികളില്‍ ഈ കാഴ്ച ഒരേ സമയം കൗതുകവും ദുഃഖവും നിറച്ചുവെന്നാണ് റിപ്പോര്‍ട്ട്. കുട്ടികളെ ബാധിക്കുന്ന വളരെ അപൂര്‍വമായ കാന്‍സര്‍ ബാധിച്ചപ്പോള്‍ ഈ കൊച്ചുസുന്ദരി പ്രകടിപ്പിച്ച ഏറ്റവും പ്രധാനപ്പെട്ട ആഗ്രഹമായിരുന്നു ഈ വിവാഹം. ഉറ്റവരുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ വച്ചായിരുന്നു ഈ ചെറിയ വലിയ വിവാഹം. തങ്ങള്‍ എക്കാലത്തെയും മികച്ച സുഹൃത്തുക്കളായി നിലകൊള്ളുമെന്നും ഇവര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഒരു രാജകുമാരിയെപ്പോലെ വസ്ത്രം ധരിച്ചായിരന്നു അഞ്ച് വയസുകാരി വിവാഹവേദിയിലെത്തിയത്. ഹാരിസന്‍ ഇതിന് മുമ്പ് ഒരു വിവാഹത്തില്‍ പോലും പങ്കെടുത്തിരുന്നില്ലെങ്കിലും ഈ അപൂര്‍വ വിവാഹത്തിലെ വരനായി മാറിയപ്പോള്‍ അവന്‍ ഓരോ നിമിഷവും ആസ്വദിക്കുന്നുണ്ടായിരുന്നുവെന്നാണ് ഹാരിസന്റെ പിതാവായ ബില്ലി വെളിപ്പെടുത്തുന്നത്.

c849e75efba2c625c365491af0f3fd33

തന്റെ എക്കാലത്തെയും വലിയ കൂട്ടുകാരിയെ മിന്നു കെട്ടുന്ന വേളയില്‍ അവന്‍ അതിയായ സന്തോഷത്തിലും ആവേശത്തിലുമായിരുന്നെന്നാണ് ഹാരിസന്റെ പിതാവ് വെളിപ്പെടുത്തുന്നത്. ചെറിയ കുട്ടിയാണെങ്കിലും എയ്‌ലിയ്ഡിനെ സംബന്ധിച്ചിടത്തോളം ഈ ചടങ്ങ് എത്രത്തോളം പ്രധാനമായിരുന്നുവെന്ന് അവന്‍ തിരിച്ചറിഞ്ഞിരുന്നുവെന്നും ബില്ലി പറയുന്നു. തന്റെ മൂത്ത സഹോദരന്‍ കാളമിനൊപ്പമായിരുന്നു വിവാഹവസ്ത്രത്തില്‍ കൊച്ചു സുന്ദരിഎത്തിയത്. എയ്‌ലിയ്ഡിന്റെ അതിശയകരമായ കഥ സാറ ഗ്രാന്റ് വേദിയില്‍ വച്ച് വായിച്ചിരുന്നു. മരിക്കുന്നതിന് മുമ്പ് തനിക്ക് സാധിക്കേണ്ട ആഗ്രഹങ്ങളുടെ ലിസ്റ്റില്‍ മത്സ്യകന്യകക്കൊപ്പം നീന്തുന്ന കാര്യവും എയ്‌ലിയ്ഡ് ഉള്‍പ്പെടുത്തിയിരുന്നു. ഇതിന് പുറമെ ഡോള്‍ഫിനൊപ്പം നീന്തല്‍, ബീച്ചില്‍ കളിക്കല്‍, വാട്ടര്‍പാര്‍ക്ക് സന്ദര്‍ശിക്കല്‍, കടുത്ത മഞ്ഞ് നേരിട്ട് കാണല്‍ തുടങ്ങിയവയും ഈ ലിസ്റ്റിലുണ്ട്. അതില്‍ ഏറ്റവും പ്രധാപ്പെട്ട ആഗ്രഹമായിരുന്നു ഹാരിസനുമായുള്ള വിവാഹം. അതിന്റെ സാഫല്യത്തില്‍ സന്തോഷത്തിന്റെ മതിമറന്നു സന്തോഷിക്കുകയാണ് ഈ കൊച്ചുസുന്ദരിയിപ്പോള്‍.

Related posts