വീട്ടിലൊരു കുസൃതിക്കുരുന്നുണ്ടെങ്കിൽ എന്ത് എപ്പോൾ എങ്ങനെ സംഭവിക്കുമെന്ന് പറയുവാൻ ആർക്കും സാധിക്കില്ല. അതുകൊണ്ടാണ് എപ്പോഴും അവരുടെ മേൽ ഒരു കണ്ണുണ്ടാകണമെന്ന് മുതിർന്നവർ പറയുന്നത്. എന്നാൽ അൽപ്പ നേരം മൂന്നുവയസുകാരനായ മകന്റെ മേലുള്ള ശ്രദ്ധ നഷ്ടമായ അമ്മ അതിനു വില കൊടുക്കേണ്ടി വന്നത് മൂന്നര ലക്ഷം രൂപയായിരുന്നു.
വീട്ടിലേക്ക് വരുന്ന അതിഥികളെ സ്വീകരിക്കാനായിരുന്നു മൂന്നരലക്ഷം രൂപ ചിലവഴിച്ച് 25കാരിയായ വീട്ടമ്മ വീട്ടിലെ സ്വീകരണ മുറി അലങ്കരിച്ചത്. പെയിന്റിന്റെ രൂക്ഷഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് ഇവർ സ്വീകരണമുറിയിൽ എത്തി നോക്കുമ്പോൾ കാണുന്നത് മൂന്നു വയസുകാരനായ വികൃതിക്കുട്ടൻ സ്വീകരണമുറിയിലെ സോഫയിലെ കവറിലും കാർപ്പറ്റിലും മറ്റും പെയിന്റ് ഒഴിച്ച് ഇട്ടേക്കുന്ന അവസ്ഥയിലാണ്.
മാത്രമല്ല കുട്ടിയുടെ ശരീരത്തിലും പെയിന്റ് പറ്റിയിരുന്നു. എന്റെ ശ്രദ്ധമാറിയ അഞ്ചുമിനിട്ടിലാണ് ഇതെല്ലാം സംഭവിച്ചതെന്ന് കുട്ടിയുടെ അമ്മ പറയുന്നത്. മണിക്കൂറുകൾ ചിലവഴിച്ചാണ് പെയിന്റ് കഴുകി മാറ്റിയത്.