ഡമാസ്കസ്: പെണ്‍കുട്ടികളെ ഇഷ്ടപ്പെടാത്തതിനെ തുടർന്ന് അച്ഛൻ പിഞ്ചുകുഞ്ഞിനെ കടിച്ചു കൊലപ്പെടുത്തി. ദലാൽ എന്ന ഒന്‍പതുമാസം പ്രായക്കാരിയാണ് സിറിയൻ വംശജനായ പിതാവിന്റെ കടിയേറ്റു മരിച്ചത്. കഴിഞ്ഞമാസം 24ന് സിറിയൻ നഗരമായ ഡമാസ്കസിലെ ജരാമാനയിലായിരുന്നു സംഭവം.
പ്രതിയായ പിതാവ് പെണ്‍കുട്ടികളെ ഇഷ്ടപ്പെട്ടിരുന്നില്ലെന്നും പെണ്‍കുട്ടികൾ കുടുംബത്തിന് നാണക്കേടായാണ് ഇയാൾ കണക്കാക്കിയിരുന്നതെന്നും അൽ അറേബ്യ റിപ്പോർട്ട് ചെയ്തു. സംഭവദിവസം കുട്ടിയുടെ അമ്മ പുറത്തുപോയി മടങ്ങിവന്നപ്പോൾ കുഞ്ഞിനെ കടിയേറ്റ് അത്യാസന്നനിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
കുഞ്ഞിന്റെ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. അന്വേഷണത്തിന്റെ ഭാഗമായി അമ്മയും പോലീസ് കസ്റ്റഡിയിലാണ്.