പിടിച്ചിരുന്നോ അച്ഛാ.. ഉച്ചഭക്ഷണത്തിനായി അച്ഛനെ കാറില്‍ കൊണ്ടുപോകുന്ന കുട്ടി; വൈറലായി വീഡിയോ

സോഷ്യല്‍ മീഡിയയില്‍ വരുന്ന വീഡിയോകളില്‍ കൂടുതല്‍പേരും വീണ്ടും വീണ്ടും കാണുന്നത് കുട്ടികളുടെയോ അല്ലെങ്കില്‍ ഭക്ഷണത്തിന്‍റെയോ വീഡിയോകളാണ്.

ഇതുപോലൊരു വീഡിയോയാണ് ഇപ്പോള്‍ ട്വിറ്ററില്‍ വൈറലായിരിക്കുന്നത്. തന്‍റെ അച്ഛനെ ഉച്ച ഭക്ഷണം വാങ്ങി കഴിപ്പിക്കാൻ വേണ്ടി കൊണ്ടുപോകുന്നതാണ് വീഡിയോയിൽ കാണിക്കുന്നത്.

ഇന്‍സെയ്ന്‍ റിയാലിറ്റി എന്ന പേജില്‍ പങ്കുവെച്ച ഈ വീഡിയോയ്ക്ക് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചത് വലിയ സ്വീകാര്യതയായിരുന്നു.

14 സെക്കന്‍റുകൾ മാത്രമാണ് വീഡിയോയുടെ ദൈര്‍ഘ്യം. ഭക്ഷണം കഴിക്കുവാനായി ഹോട്ടലിലേക്ക് അച്ഛനെ കാറില്‍ കൊണ്ടുപോകുന്നതാണ് വീഡിയോയില്‍ കാണിക്കുന്നത്.

സാധാരണ കാർ പോലെ പൂര്‍ണ്ണ രൂപത്തിലുള്ള കാറല്ല ഇത്. കുട്ടികള്‍ക്ക് കളിക്കാനുള്ള കാറാണ്. 

കാറിലെത്തിയ ശേഷം കുട്ടി ഭക്ഷണം ഓര്‍ഡറു ചെയ്യുകയും പിന്നീട് കാര്‍ഡ് വഴി പണം നല്‍കുകയും ചെയ്യുന്നതായി വീഡിയോയില്‍ കാണിക്കുന്നുണ്ട്. അല്പസമയം ഉള്ള ഈ വീഡിയോ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.

Related posts

Leave a Comment