ടിക്ക് ടോക്ക് ഉള്‍പ്പെടെയുള്ള സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്ന ഒന്നാണ് താരകപ്പെണ്ണാളേ…എന്നു തുടങ്ങുന്ന പാട്ട്. പല രീതിയിലും പല വേര്‍ഷനുകളിലും ഈ പാട്ട് കേട്ടിട്ടുണ്ടെങ്കിലും ഇത്രയും മനോഹരമായ രീതിയില്‍ ഈ പാട്ട് പാടി കേട്ടിട്ടില്ലെന്നാണ് പുതിയ ഒരു വീഡിയോ കണ്ട് ആളുകള്‍ പറയുന്നത്.
അത്ഭുതം തോന്നുന്ന താളത്തിലും ഈണത്തിലും ഏതാനും കുട്ടികള്‍ ചേര്‍ന്ന് ഗംഭീരമാക്കിയിരിക്കുകയാണ് ഈ ഗാനം. ക്ലാസിലിരുന്ന് അവര്‍ പാടുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി ആരോ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത വീഡിയോയാണ് വൈറലായിരിക്കുന്നത്. ഒരാള്‍ പാട്ട് അതിമനോഹരമായി ആലപിക്കുമ്പോള്‍ മറ്റൊരാള്‍ ഗംഭീരമായി ഡസ്‌ക്കില്‍ താളം പിടിക്കുകയും ചെയ്യുകയാണ്. ഇരുവര്‍ക്കും അഭിനന്ദനങ്ങളുമായി ഒട്ടേറെ ആളുകളും എത്തുന്നുണ്ട്.
https://youtu.be/uMZGO2g-nHs