തിരുവാർപ്പ്: പിതാവ് മരിച്ചതറിയാതെ മകൻ എട്ടാം ക്ലാസിലെ പരീക്ഷ എഴുതി, വേർപാടിന്റെ വേദനയിൽ മകൾ പത്താം ക്ലാസ് പരീക്ഷയും.
കാത്തിരം എസ്എൻഡിപി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥി ജിൻസാണ് ചൊവ്വാഴ്ച ഫൈനൽ പരീക്ഷ എഴുതിയത്. പിതാവ് കാഞ്ഞിരം വട്ടപ്പള്ളി നാൽപതിൽ വി.എ. റെജി (54) സമീപത്തുള്ള ജെ ബ്ലാേക്ക് പാടത്ത് കൊയ്ത്തിനായി പോയി തലചുറ്റിവീണു മരിച്ചതറിയാതെയാണ് ജിൻസ് പരീക്ഷ പൂർത്തിയാക്കിയത്.
സഹോദരി അനാമിക ഇതേസ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനിയാണ്. ഇന്നലെ സ്കൂളിൽനിന്ന് അധ്യാപകരെത്തി ആശ്വസിപ്പിക്കാൻ ശ്രമം നടത്തി സ്കൂളിലെത്തിച്ച് എസ്എസ്എൽസി പരീക്ഷ എഴുതിച്ച് വീട്ടിൽ തിരിച്ചെത്തിക്കുകയായിരുന്നു.
കുട്ടി പരീക്ഷ പൂർത്തിയാക്കി വീട്ടിൽ എത്തിയതിനു ശേഷമാണ് പിതാവിന്റെ സംസ്കാര ചടങ്ങുകൾ ആരംഭിച്ചത്. വേളൂർ സിഎസ്ഐ പള്ളി സെമിത്തേരിയിലായിരുന്നു സംസ്കാരം. ഭാര്യ: അനു.