സണ്ണി ലിയോണ്‍ എന്തു ചെയ്താലും അതു വാര്‍ത്തയാണ്. സണ്ണി ലിയോണും ഭര്‍ത്താവ് ഡാനിയല്‍ വെബ്ബറും ചേര്‍ന്ന് ലാത്തൂരില്‍ നിന്നും ദത്തെടുത്തതാണ് നിഷയെ. നിഷ വെബ്ബര്‍ എന്നാണ് കുട്ടിയുടെ ഔദ്യോഗിക നാമം. എവിടെപ്പോയാലും ക്യാമറക്കണ്ണുകള്‍ വിടാതെ പിന്തുടരാറുണ്ടായിരുന്നു സെലിബ്രിറ്റിയായി മാറിയ കുഞ്ഞു നിഷയെ. തന്റെ മകളുടെ സ്വകാര്യതയെ മാനിക്കാത്തതിന് ഫോട്ടോഗ്രാഫര്‍മാരോട് സണ്ണി അനിഷ്ടം കാണിച്ചതും വാര്‍ത്തയായിരുന്നു. ഇപ്പോള്‍ തന്റെ പൊന്നോമനയ്ക്ക് ശിശുദിനാശംസകള്‍ നേര്‍ന്നു കൊണ്ട് നിഷയുമൊത്തുള്ള ചിത്രം പങ്കുവച്ചിരിക്കുകയാണ് അച്ഛന്‍ ഡാനിയേല്‍ വെബ്ബര്‍.
ജീവിതത്തില്‍ എല്ലാം നേടിക്കഴിഞ്ഞെന്നു വിചാരിച്ചിരിക്കുമ്പോഴാണ് ആ ഞായറാഴ്ച അവള്‍ ഞങ്ങളുടെ ജീവിതത്തിലേക്ക് കടന്നുവന്നത്. അതിന് ശേഷം ഒരു ദിവസം പോലും നഷ്ടമായി ഞങ്ങള്‍ക്ക് തോന്നിയിട്ടില്ല. നീയില്ലാത്ത ഒരു ദിവസത്തെ കുറിച്ചെനിക്ക് ആലോചിക്കാന്‍ പോലും വയ്യ. ശിശുദിനാശംസകള്‍ നിഷ കൗര്‍ എന്നാണ് ഡാനിയേല്‍ ചിത്രത്തിന് താഴെ കുറിച്ചത്. ആരോരുമില്ലാതെ ഉപേക്ഷിക്കപ്പെട്ട മാലാഖയെ ദൈവമയച്ച രണ്ടു മാലാഖമാര്‍ ദത്തെടുത്തു, ഈ ചിത്രം കണ്ണുകളെ ഈറനണിയിക്കുന്നു, സണ്ണിയെയും നിഷയെയും ലഭിച്ച നിങ്ങള്‍ ഭാഗ്യവാനാണ്, തുടങ്ങി ആശംസകള്‍ നേര്‍ന്ന് നിരവധി കമന്റുകളാണ് അച്ഛനും മകളും ഒന്നിച്ചുള്ള ചിത്രത്തിന് ലഭിച്ചത്.