തിരുവനന്തപുരം: ശിശുക്ഷേമ സമിതിയില്‍ കുഞ്ഞിനോട് കൊടുംക്രൂരത കാണിച്ചതിൽ പ്രതിഷേധവുമായി യൂത്ത്കോൺഗ്രസ്. ഓഫീസിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച പ്രവർത്തകരെ പോലീസ് തടഞ്ഞു.
മന്ത്രി വീണാ ജോർജും മുഖ്യമന്ത്രി പിണറായി വിജയനും മറുപടി പറയണം എന്നാവശ്യപ്പെട്ടാണ് പ്രതിഷേധം. കിടക്കയില്‍ മൂത്രമൊഴിച്ചതിന് രണ്ടരവയസുകാരിയുടെ ജനനേന്ദ്രിയത്തില്‍ മുറിവേല്‍പ്പിച്ച സംഭവത്തില്‍ മൂന്ന് ആയമാരെ മ്യൂസിയം പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പാണ് കുഞ്ഞിന് പരുക്കേറ്റതെന്നാണ് സൂചന. കഴിഞ്ഞ ദിവസം കുഞ്ഞിനെ മറ്റൊരു ആയ കുളിപ്പിച്ചപ്പോള്‍ കുഞ്ഞ് വല്ലാതെ കരഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്. സംശയം തോന്നിയ ജീവനക്കാര്‍ ഉടന്‍ തന്നെ ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറിയെ വിവരമറിയിക്കുകയായിരുന്നു.