സാന്റിയോഗോ: ചിലിയുടെ മുൻ പ്രസിഡന്റും വ്യവസായിയുമായ സെബാസ്റ്റ്യൻ പിനേര (74) ഹെലികോപ്റ്റർ അപകടത്തിൽ മരിച്ചു. സാന്റിയാഗോയുടെ തെക്ക്, പ്രശസ്തമായ അവധിക്കാല സ്ഥലമായ ലാഗോ റാങ്കോയിലായിരുന്നു അപകടം.
അപകടസമയം സെബാസ്റ്റ്യൻ പിനേര ഉൾപ്പെടെ നാലുപേരാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. ഇതിൽ മൂന്നുപേരും രക്ഷപ്പെട്ടു. സെബാസ്റ്റ്യൻ പിനേരയുടെ മൃതദേഹം സൈന്യമാണു കണ്ടെടുത്തത്.
2010 മുതൽ 2014 വരെയും പിന്നീട് 2018 മുതൽ കഴിഞ്ഞ വർഷം വരെയും ചിലിയെ നയിച്ച യാഥാസ്ഥിതിക രാഷ്ട്രീയക്കാരനായിരുന്നു പിനേര. ചിലിയിലെ അതിസമ്പന്നരിൽ ഒരാളാണ്.