കോണ്‍ഫെഡറേഷന്‍സ് കപ്പ് ഗ്രൂപ്പ് മത്സരത്തില്‍ ജര്‍മനിയും ചിലിയും ഓരോ ഗോളടിച്ച് സമനിലയില്‍ പിരിഞ്ഞു. ഗ്രൂപ്പില്‍ ഒന്നും രണ്ടും സ്ഥാനങ്ങളിലുള്ള ഇരു ടീമും ഇതോടെ സെമിഫൈനലില്‍ പ്രവേശിക്കുമെന്ന് ഉറപ്പായി. ജര്‍മനി ആദ്യ മത്സരത്തില്‍ ഓസ്ട്രേലിയയെ 3-2നു കീഴടക്കിയിരുന്നു. എന്നാല്‍ ചിലി ജര്‍മനിയെ സമനിലയില്‍ തളച്ചപ്പോൾ ഗ്രൂപ്പിലെ മുമ്പന്മാരാകാനുള്ള ശ്രമത്തില്‍ പരാജയപ്പെട്ടു. ഇരുടീമിനും നാലു പോയിന്റു വീതമാണുള്ളത്.
യുവനിരയുമായിറങ്ങിയ ജര്‍മനി ചിലിക്കെതിരേ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. എന്നാൽ, സ്കോറിംഗ് യന്ത്രം അലക്സിസ് സാഞ്ചസിന്റെ റിക്കാർഡ് ഗോൾ വേട്ടയിലൂടെ ചിലിയാണ് മുന്നിലെത്തിയത്. കളിയിലെ താരവും സാഞ്ചസാണ്.
ചിലിക്കുവേണ്ടി ഏറ്റവും കൂടുതല്‍ അന്താരാഷ്ട്രഗോളുകള്‍ നേടിയ താരമെന്ന ബഹുമതിയാണ് ഈ ഗോളോടെ സാഞ്ചസ് സ്വന്തമാക്കിയത്. മാഴ്സലൊ സലാസിന്റെ (37 ഗോളുകൾ) റിക്കാർഡാണ് സാഞ്ചസ് സ്വന്തം പേരിലാക്കിയത്. ആഴ്സണലിന്റെ സ്ട്രൈക്കറായ സാഞ്ചസ് 112 കളികളില്‍ നിന്ന് 38 ഗോളുകളാണ് രാജ്യത്തിനായി നേടിയിട്ടുള്ളത്. കളിയുടെ ആറാം മിനിറ്റിലായിരുന്നു സാഞ്ചസിന്റെ ഉജ്വലഗോൾ.
ജര്‍മന്‍ പ്രതിരോധനിരക്കാരുടെ ക്ലിയറിംഗ് പിഴവാണ് ഗോളിൽ കലാശിച്ചത്. സാഞ്ചസ് പന്ത് സ്വീകരിച്ച് ആദ്യം വിദാലിന് നല്കി. വിദാല്‍ വച്ചുതാമസിപ്പിക്കാതെ അത് തിരിച്ചും. കിട്ടിയ പന്തുമായി ഇടതുഭാഗത്തൂടെ ജര്‍മന്‍ പ്രതിരോധഭടന് സെബാസ്റ്റ്യന്‍ റൂഡിന്റെ ചലഞ്ചിൽപെടാതെ, അടിതെറ്റാതെ ബോക്സിലേയ്ക്ക് ഓടിക്കയറി ഒന്നാന്തരമൊരു ഇടങ്കാലന്‍ ടാപ്പ് ഗോളിലേക്ക്. വലത് പോസ്റ്റിലിടിച്ച പന്ത് ഗോളി നിസ്സഹായനായി നോക്കി നില്‍ക്കെ നേരെ നെറ്റില്‍.
ലോക ചാമ്പ്യന്മരെ അന്പരപ്പിച്ച ഗോളായിരുന്നു ഇത്. പിന്നീടുള്ള പോരാട്ടത്തില്‍ വീര്യത്തിന്റെ സത്തയുള്‍ക്കൊണ്ട ജര്‍മന്‍ യുവരക്തത്തിന് സമനില പിടിക്കാന്‍ 41 മിനിറ്റുകള്‍ കാത്തിരിക്കേണ്ടി വന്നു. ജര്‍മനിയുടെ പുതിയ ത്രയങ്ങളായ ലെയോണ്‍ ഗൊരേട്സ്കയും ജൂലിയന്‍ ഡ്രാക്സലറും സ്റ്റിന്‍ഡലും കൂടി ഒന്നിച്ചപ്പോള്‍ ഫലം കാണുകയും ചെയ്തു..ആദ്യ പകുതി അവസാനിക്കും മുന്‍പുതന്നെ ലാര്‍സ് സ്റ്റില്ഡിലിലൂടെ ജര്‍മനി സമനില പിടിച്ചു.
രണ്ടാം പകുതിയില്‍ പൊരിഞ്ഞ പോരാട്ടം തന്നെ നടന്നെങ്കിലും ജര്‍മന്‍ യുവരക്തത്തിനു മുന്നില്‍ ചിലിയുടെ പരിചയസമ്പത്ത് തളര്‍ന്നു പോകുന്നതാണ് അവസാന ഘട്ടത്തില്‍ കണ്ടത്. മിക്കപ്പോഴും ജര്‍മനിയുടെ തട്ടകത്തില്‍ ഉരുണ്ട പന്ത് ജര്‍മനിക്കു പലതവണ ഭീഷണി ഉയിര്ത്തിയെങ്കിലും ഗോളി മാര്‍ക്ക് ടേര്സ്റ്റേഗന്റെ മികച്ച പ്രകടനം ജര്‍മനിക്കു രക്ഷയായി. ജര്‍മന്‍ നായകന് ഡ്രാക്സലര്‍ മികച്ച പ്രകടനമാണ് പുറത്തെടുത്തത്.
ജോസ് കുമ്പിളുവേലില്‍
100 ഏകദിനങ്ങളില്‍ ഇന്ത്യയെ നയിച്ച മൂന്നാമത്തെ താരമാണ് മിതാലി. തുടര്‍ച്ചയായി ആറ് അര്‍ധസെഞ്ചുറികള്‍ നേടി മികച്ച ഫോമിലാണ് താനെന്ന് മിതാലി തെളിയിച്ചു കഴിഞ്ഞു. ദീപ്തി ശര്‍മ, പൂനം റൗട്ട് എന്നിവരും മികച്ച ഫോമില്‍ത്തന്നെ. ജുലന് ഗോസ്വാമി നേതൃത്വം നല്കുന്ന ബൗളിംഗ് നിരയും കരുത്തരാണ്. സമീപകാലത്ത് ഇന്ത്യ കളിച്ച 17 മത്സരങ്ങളില്‍ 16ലും വിജയിച്ചിട്ടുണ്ട്. ടൂര്‍ണമെന്റില്‍ ആകെ 30 മത്സരങ്ങളുണ്ട്. ജൂലൈ 23നാണ് ഫൈനല്‍.
ഇന്ത്യന്‍ ടീം
മിതാലി രാജ് (ക്യാപ്റ്റന്‍), ഏകത ബിഷ്ട്, രാജേശ്വരി ഗെയ്ക് വാദ്, ജുലന് ഗോസ്വാമി, മന്‍സി ജോഷി, ഹര്‍മന്‍പ്രീത് കൗര്‍, വേദ കൃഷ്ണമൂര്‍ത്തി, സ്മൃതി മന്ദന, മോന മേഷ്രം, ശിഖ പാണ്ഡെ, പൂനം യാദവ്, നുസട്ട് പര്‍വീണ്‍, പൂനം റൗട്ട്, ദീപ്തി ശര്‍മ, സുഷമ വര്‍മ (വിക്കറ്റ് കീപ്പര്‍)