പെരുമ്പാവൂര്‍: ബാങ്ക് വാതിലിലെ ചില്ല് ദേഹത്തു തുളച്ചുകയറി പെരുമ്പാവൂര്‍ മങ്കുഴി തേലക്കാട്ട് വടക്കേവീട്ടില്‍ ബീന നോബി (46) മരിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന് സ്വമേധയാ കേസെടുത്തു.
മൂന്നാഴ്ചയ്ക്കകം റിപ്പോര്‍ട്ടു സമര്‍പ്പിക്കണമെന്നു പെരുമ്പാവൂര്‍ നഗരസഭാ സെക്രട്ടറിക്കും ജില്ലാ റൂറല്‍ പോലീസ് മേധാവിക്കും കമ്മീഷന് അധ്യക്ഷന്‍ നിര്‍ദേശം നല്കി.
ബാങ്കില്‍ സ്ഥാപിച്ചിരുന്നത് ഗുണനിലവാരം കുറഞ്ഞ നേര്‍ത്ത ഗ്ലാസായതിനാലാണ് അപകടം സംഭവിച്ചതെന്ന പരാതിയുയർന്ന പശ്ചാത്തലത്തിലാണു കമ്മീഷന് നടപടികളിലേക്കു പ്രവേശിച്ചത്.