ലോകത്തിലെ തന്നെ ഏറ്റവും എരുവേറിയ മുളകാണ് കരോലിന റീപ്പർ പെപ്പറുകൾ. ഈ മുളക് തിന്ന് റെക്കോർഡ് നേടിയെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ പ്രയാസമാണ്. എന്നാൽ സംഗതി സത്യമാണ്.
ഗ്രിഗറി ‘അയൺ ഗട്ട്സ്’ ബാർലോ എന്ന മെൽബൺ സ്വദേശിയാണ് കരോലിന റീപ്പർ പെപ്പറുകൾ തിന്ന് റെക്കോർഡ് നേടിയത്.
എരിവുള്ള ഭക്ഷണം കഴിച്ച് കഴിയുമ്പോൾ നാവിനുണ്ടാകുന്ന തരിപ്പ് കലർന്ന അനുഭവം ഇഷ്ടപ്പെട്ട് തുടങ്ങിയത് മുതലാണ് ഇയാൾ എരിവുള്ള മുളക്കുകൾ വെറുതെ കഴിക്കുന്ന ശീലം തുടങ്ങിയത്.
160 മുളകാണ് ഗ്രിഗറി ഒറ്റഇരുപ്പിൽ കഴിച്ചത്. മുളക് കഴിക്കാനുള്ള വെല്ലുവിളി ഏറ്റെടുക്കാൻ തയ്യാറുള്ള ആർക്കും മുന്നോട്ട് വരാൻ സാധിക്കുമെന്ന് ഗ്രിഗറി വെല്ലുവിളിച്ചു.
കൂടുതൽ കരോലിന റീപ്പർ മുളക് ഒറ്റയിരിപ്പിൽ കഴിക്കുകയെന്നത് ദുഷ്കരമായ കാര്യമാണ്. 1 കിലോ കഴിക്കാത്തതിൽ ഞാൻ ശരിക്കും അസ്വസ്ഥനാണ്. എനിക്ക് 160 മുളക് മാത്രേ കഴിക്കാൻ സാധിച്ചുള്ളു.