പോലീസുകാരനെ കുത്തി വീഴ്ത്തി  കസ്റ്റഡയിൽ നിന്നും രക്ഷപ്പെട്ട ചി​ല്ലു മു​നീ​റിനെ ശിക്ഷിച്ചു കോടതി

തൃ​ശൂ​ർ: പി​ടി​കൂ​ടു​ന്ന​തി​നി​ടെ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​റെ കു​ത്തി​ക്കൊ​ല്ലാ​ൻ ശ്ര​മി​ച്ച കേ​സി​ൽ പ്ര​തി​ക്കു മൂ​ന്നു വ​ർ​ഷം ത​ട​വ്. കാ​യം​കു​ളം കീ​രി​ക്കാ​ട് തെ​ക്കും​മു​റി പ​ത്തേ​ത്ത് പ​ടീ​റ്റ​തി​ൽ വീ​ട്ടി​ൽ ശ്രീ​കു​മാ​ർ എ​ന്ന ചി​ല്ലു മു​നീ​റി​നെ​യാ​ണ് അ​ഡീ​ഷ​ണ​ൽ ജി​ല്ലാ കോ​ട​തി ശി​ക്ഷി​ച്ച​ത്.

ചാ​വ​ക്കാ​ട് സ്റ്റേ​ഷ​നി​ലെ സി​പി​ഒ സു​രേ​ന്ദ്ര​നെ​യാ​ണ് ഇ​യാ​ൾ ക​ത്തി​കൊ​ണ്ട് കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച​ത്. മ​റ്റൊ​രു കേ​സി​ൽ റി​മാ​ൻ​ഡി​ൽ ക​ഴി​യു​ന്ന​തി​നി​ടെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ നി​ന്നു ര​ക്ഷ​പ്പെ​ട്ട​യാ​ളാ​ണ് പ്ര​തി.

പി​ന്നീ​ട് പോ​ലീ​സ് പ​ട്രോ​ളിം​ഗി​നി​ടെ കു​റ്റി​ക്കാ​ട്ടി​ൽ ഒ​ളി​ച്ചി​രു​ന്ന പ്ര​തി​യെ ക​ണ്ടെ​ത്തു​ക​യും പി​ടി​ക്കാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ അ​ര​യി​ലു​ണ്ടാ​യി​രു​ന്ന ക​ത്തി ഉ​പ​യോ​ഗി​ച്ച് പോ​ലീ​സി​നെ ആ​ക്ര​മി​ച്ചു ര​ക്ഷ​പ്പെ​ടു​ക​യു​മാ​യി​രു​ന്നു.

പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ പി. ​സു​നി​ൽ, അ​ഭി​ഭാ​ഷ​ക​രാ​യ അ​മീ​ർ, അ​ജി​ത്ത് മാ​രാ​ത്ത്, ജോ​മോ​ൻ ക​ണ്ടം​കു​ള​ത്തി എ​ന്നി​വ​ർ ഹാ​ജ​രാ​യി.

Related posts

Leave a Comment