ത​ളി​പ്പ​റ​മ്പിൽ  വീ​ണ്ടും കാ​റി​ന്‍റെ ചി​ല്ല് ത​ക​ർ​ത്തു മോഷണ ശ്രമം; നഗരത്തിൽ നടക്കുന്ന പത്താമത്തെ മോഷണക്കേസ്

ത​ളി​പ്പ​റ​മ്പ്: വാ​ഹ​ന​ങ്ങ​ളു​ടെ ചി​ല്ല് ത​ക​ർ​ത്ത് ക​വ​ർ​ച്ച ന​ട​ത്തു​ന്ന​വ​രു​ടെ ന​ഗ​ര​മാ​യി മാ​റി​ക്ക​ഴി​ഞ്ഞ ത​ളി​പ്പ​റ​ന്പി​ൽ വീ​ണ്ടും കാ​റി​ന്‍റെ ചി​ല്ല് ത​ക​ർ​ത്തു ക​വ​ർ​ച്ചാ ശ്ര​മം. എ​ന്നാ​ൽ കാ​റി​ൽ നി​ന്നും ഒ​ന്നും ന​ഷ്ട​പ്പെ​ട്ടി​ട്ടി​ല്ല. ഇ​ന്ന​ലെ രാ​ത്രി മ​ന്ന-​ആ​ല​ക്കോ​ട് റോ​ഡി​ല്‍ സ​യ്യി​ദ് ന​ഗ​റി​ല്‍ പാ​ല​സ് വു​ഡ് ഇ​ന്‍​ഡ​സ്ട്രീ​സി​ന് സ​മീ​പം നി​ര്‍​ത്തി​യി​ട്ട മാ​രു​തി സ്വി​ഫ്റ്റ് കാ​റി​ന്‍റെ ചി​ല്ലാ​ണ് ത​ക​ർ​ത്ത​ത്. ഡ്രൈ​വ​റു​ടെ സീ​റ്റി​ന് സ​മീ​പ​ത്തെ ചി​ല്ലാ​ണ് ത​ക​ർ​ത്ത​ത്.

കു​റു​മാ​ത്തൂ​ര്‍ ഒ.​കെ റോ​ഡി​ലെ ദ​യാ മ​ന്‍​സി​ലി​ല്‍ അ​ര്‍​ഷാ​ദി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണ് കാ​ര്‍. ര​ണ്ടു​ദി​വ​സ​മാ​യി ഇ​വി​ടെ നി​ര്‍​ത്തി​യി​ട്ട കാ​റി​ന്‍റെ ചി​ല്ല് ഇ​ന്ന് രാ​വി​ലെ​യാ​ണ് ത​ക​ര്‍​ക്ക​പ്പെ​ട്ട നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ. നാ​ട്ടു​കാ​ര്‍ വി​വ​ര​മ​റി​യി​ച്ച​ത്പ്ര​കാ​രം പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ന​ട​ത്തി. ത​ളി​പ്പ​റ​മ്പി​ല്‍ മൂ​ന്ന് മാ​സ​ത്തി​നി​ട​യി​ല്‍ അ​ജ്ഞാ​ത​സം​ഘം ചി​ല്ല് അ​ടി​ച്ചു​ത​ക​ര്‍​ക്കു​ന്ന പ​ത്താ​മ​ത്തെ കാ​റാ​ണി​ത്.

നേ​ര​ത്തെ ന​ട​ന്ന സം​ഭ​വ​ങ്ങ​ളി​ല്‍ ര​ണ്ട് കാ​റു​ക​ളി​ല്‍ നി​ന്നാ​യി 5.25 ല​ക്ഷം രൂ​പ മോ​ഷ്ടി​ക്ക​പ്പെ​ട്ടി​രു​ന്നു. ത​ളി​പ്പ​റ​മ്പ് ഡി​വൈ​എ​സ്പി എം.​കൃ​ഷ്ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ രൂ​പീ​ക​രി​ച്ച മൂ​ന്ന് അ​ന്വേ​ഷ​ണ സം​ഘ​ങ്ങ​ള്‍ കാ​ര്‍ ത​ക​ര്‍​ക്ക​ല്‍ സം​ഘ​ത്തെ ക​ണ്ടെ​ത്താ​നാ​യി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Related posts