ജീവിതത്തില്‍ ഒരിക്കലെങ്കിലും ഐസ്‌ക്രീം കഴിച്ചിട്ടില്ലാത്തവര്‍ കുറവായിരിക്കും. പല തരത്തിലുള്ള വ്യത്യസ്ഥമായ ഐസ്‌ക്രീമുകള്‍ വിപണിയില്‍ ലഭ്യമാണുതാനും.
പൊരിച്ച ഐസ്‌ക്രീം വരെ ഇന്ന് രംഗപ്രവേശം ചെയ്തിരിക്കുന്നു. എന്നാല്‍ അവയെയെല്ലാം കടത്തിവെട്ടുകയാണ് ഒരു പുതിയ ഐസ്‌ക്രീം.
പച്ചമുളക് കൊണ്ടുളെളാരു ഐസ്‌ക്രീമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. എരിവും മധുരവും ചേര്‍ന്ന പുതുരുചിയില്‍ പക്ഷേ പലരും നെറ്റി ചുളിക്കുകയാണ്.
സ്ട്രീറ്റ് സ്റ്റാളില്‍ നിന്നുളള വീഡിയോ ഒരു ഫുഡ് ബ്ലോഗറാണ് പങ്കുവച്ചത്. പച്ചമുളക് ചെറുതായി അരിഞ്ഞ് അതിലേക്ക് ന്യൂട്രല്ല , ക്രീം എന്നിവ ചേര്‍ത്താണ് ഐസ്‌ക്രീം തയാറാക്കുന്നത്.
എന്തായാലും ഐസ്‌ക്രീം ഇതിനോടകം വന്‍ ചര്‍ച്ചയായി എന്നു പറഞ്ഞാല്‍ മതിയല്ലോ…