ലക്നോ: നിയമവിദ്യാർഥിനിയുടെ ലൈംഗീക പീഡന പരാതിയിൽ അറസ്റ്റിലായ മുൻ കേന്ദ്രമന്ത്രി സ്വാമി ചിന്മയാനന്ദിനെ ബിജെപിയിൽനിന്നും പുറത്താക്കിയതായി പാർട്ടി. ചിന്മയാനന്ദ് ഇപ്പോൾ ബിജെപി അംഗമല്ലെന്ന് ഉത്തർപ്രദേശ് പാർട്ടി വക്താവ് ഹരീഷ് ശ്രീവാസ്തവ അറിയിച്ചു. നിയമം നിയമത്തിന്റെ വഴിക്കുപോകുമെന്നും അദ്ദേഹം പറഞ്ഞു. ആദ്യമായാണ് ചിന്മയാനന്ദ് സംഭവത്തിൽ പാർട്ടി പ്രതികരിക്കുന്നത്.
എന്നാൽ എന്നാണ് ചിന്മയാനന്ദിനെ പാർട്ടിയിൽനിന്നും പുറത്താക്കിയതെന്ന് പറയാൻ ഹരീഷ് ശ്രീവാസ്തവ തയാറായില്ല. ഇതിന്റെ രേഖകൾ ഹാജരാക്കാൻ കഴിയില്ല. അദ്ദേഹത്തെ പാർട്ടിയിൽനിന്നും പുറത്താക്കിയ കൃത്യം ദിവസം പറയാൻ കഴിയില്ലെന്നും ഹരീഷ് ശ്രീവാസ്ത പറഞ്ഞു. വാജ്പേയ് സർക്കാരിൽ കേന്ദ്രമന്ത്രിയായിരുന്നു ചിന്മയാനന്ദ്. മൂന്നു തവണ അദ്ദേഹം എംപിയായി തെരഞ്ഞെടുക്കപ്പെട്ടു.