ഒരു കാലത്ത് തമിഴ്‌സിനിമയെ ഇളക്കിമറിച്ച താരമായിരുന്നു ചിമ്പു എന്ന സിലമ്പരസന്‍. പ്രായം 37 ആയെങ്കിലും താന്‍ ഇപ്പോഴും അവിവാഹിതനായി തുടരുന്നതിനു കാരണം തന്നെ പ്രണയത്തില്‍ കുരുക്കി കടന്നു കളഞ്ഞ നായികമാരാണെന്ന് താരം പറയുന്നു. പ്രണയം നല്ല രീതിയില്‍ കൊണ്ടുപോവാനുള്ള എന്ത് സംശയത്തിനും ചിമ്പുവിന്റെ പക്കല്‍ മറുപടിയുണ്ട്.
ജീവിതത്തിലുണ്ടായ രണ്ട് പ്രണയപരാജയങ്ങള്‍ തന്നെ മാനസികമായി തകര്‍ത്തു കളഞ്ഞെന്ന് ചിമ്പു പറയുന്നു. ഇന്‍ഡസ്ട്രിയിലെ മുന്‍നിര നായികമാരായ നയന്‍താരയും ഹന്‍സികയുമായിരുന്നു ആ പ്രണയകഥകളിലെ നായികമാര്‍. ആ പ്രണയ പരാജയം തന്ന നിരാശയില്‍ നിന്ന് താന്‍ എങ്ങിനെ പുറത്തു കടന്നു എന്ന് ഒരു അഭിമുഖത്തില്‍ സംസാരിക്കവെ ചിമ്പു വ്യക്തമാക്കി. കരഞ്ഞു തീര്‍ക്കുകയായിരുന്നുവെന്നാണ് താരം പറയുന്നത്.
മദ്യത്തിനോ പുകവലിക്കോ മറ്റൊരു ലഹരിക്ക് തന്നെയും ആ പ്രണയ വിഷാദത്തില്‍ നിന്ന് നമ്മെ രക്ഷപ്പെടുത്താന്‍ കഴിയില്ല. അതിന് നമ്മള്‍ തന്നെ വിചാരിക്കണം. സങ്കടങ്ങള്‍ ആരും കാണാതെ കരഞ്ഞു തീര്‍ക്കുന്നത് തന്നെയാണ് നല്ലത്.
ഞാന്‍ ചെയ്തതും അതാണ്. ആ വേദനയില്‍ നിന്ന് പുറത്ത് വരുന്നതു വരെ കരഞ്ഞു. പുറത്തുവരണം എന്നത് എന്റെ ശക്തമായ ലക്ഷ്യമായിരുന്നു ചിമ്പു പറഞ്ഞു. ഒന്നിച്ചഭിനയിച്ചതിലൂടെയാണ് ചിമ്പുവിന്റെയും നയന്‍താരയുടെയും പ്രണയം മൊട്ടിട്ട് വിരിഞ്ഞത്.
ആ ബന്ധത്തിന്റെ ചില ഫോട്ടോകള്‍ പുറത്ത് വന്നതോടെയാണ് ആരാധകര്‍ വാര്‍ത്ത അറിഞ്ഞത്. ലിപ് ലോക്ക് അടക്കമുള്ള ഫോട്ടോകള്‍ പുറത്ത് വന്നതിനു പിന്നാലെ ഇരുവരും ബ്രേക്ക് അപ്പ് ആയി എന്ന വാര്‍ത്തയും പുറത്തുവന്നു. വാല് എന്ന സിനിമയില്‍ അഭിനയിക്കുമ്പോഴാണ് ചിമ്പുവും ഹന്‍സികയും അടുത്തത്.
തങ്ങളുടെ ബന്ധം ട്വിറ്ററിലൂടെ താരങ്ങള്‍ ഔദ്യോഗികമായി തന്നെ അറിയിച്ചു. വിവാഹം കഴിഞ്ഞ് അജിത്തിനെയും ശാലിനിയെയും പോലെ ജീവിക്കാനാണ് ആഗ്രഹം എന്നൊക്കെ പറഞ്ഞെങ്കിലും അഭിനയിച്ചുകൊണ്ടിരുന്ന ചിത്രത്തിന്റെ ഷൂട്ടിങ് കഴിയുമ്പോഴേക്കും ഹന്‍സികയും ചിമ്പുവിനെ നൈസായി തേച്ചു.