വല്ലവൻ എന്ന തമിഴ് ചിത്രം ഇറങ്ങിയ സമയത്ത് ഒരു ഫോട്ടോ വൻവിവാദങ്ങൾക്ക് തിരികൊളുത്തിയിരുന്നു. ചിന്പു നയൻതാരയുടെ ചുണ്ടു കടിക്കുന്ന ചിത്രം വൈറലായിരുന്നു. ആ ഫോട്ടോയുടെ പേരിൽ നയൻതാരയ്ക്ക് ഒരുപാട് പഴികേൾക്കേണ്ടി വന്നതിനാൽ താൻ അന്നു തന്നെ നയൻതാരയോട് ക്ഷമ ചോദിച്ചിരുന്നു.
ഒരു ചാനല്‍ ഷോയില്‍ അതിഥിയായി വന്നപ്പോഴാണ് വിവാദമായ ഈ ഫോട്ടോയെ ക്കുറിച്ച് ചിമ്പു വെളിപ്പെടുത്തിയത്.എന്നാല്‍ എന്റെ ജോലിയുടെ ഭാഗമായിട്ടാണ് ആ ഫോട്ടോഷൂട്ടിനെ കണ്ടത് എന്നും അതിന് ചിമ്പു ക്ഷമ പറയേണ്ടതില്ല എന്നുമായിരുന്നു അന്ന് നയന്‍താരയുടെ മറുപടി. ആ സീന്‍ സംവിധായകന്റെ കാഴ്ചപ്പാടാണെന്നും നയന്‍ പറഞ്ഞുവെന്ന് ചിന്പു പറഞ്ഞു.