ഇത് ഫുട്ബോൾ കളത്തിലെ യഥാർഥ പച്ചമനുഷ്യൻ. അർജന്റൈൻ സൂപ്പർ താരം ലയണൽ മെസിയുടെ നാടായ റൊസാരിയൊ തെരുവിൽനിന്നുള്ള ലൂയിസ് എസെക്കിയേൽ ചിമ്മി ആവില എന്ന ചിമ്മി ആവില. പച്ച കുത്തുന്നവരിൽ വ്യത്യസ്തനാണ് ചിമ്മി ആവില.
ഇരുപത്തേഴുകാരനായ ആവിലയുടെ ഇതുവരെയുള്ള ജീവിതകഥയാണു ശരീരത്തിലാകമാനമുള്ള ഈ പച്ചച്ചിത്രങ്ങൾ. ദാരിദ്ര്യം, കൊള്ളയും വെടിവയ്പും, മയക്കുമരുന്ന് ഉപേക്ഷിച്ച് ജീവിതത്തിലേക്കുള്ള തിരിച്ചുവരവ്, ഫുട്ബോൾ…
അങ്ങനെ 10-ാം വയസ് മുതലുള്ള ജീവിതചരിത്രം ആവിലയുടെ ശരീരത്തിൽ പച്ചയായി തെളിഞ്ഞിരിക്കുന്നു. ജീവിതം എവിടെയായിരുന്നു, ഇപ്പോൾ എവിടെ എത്തി… എന്റെ ശരീരം എന്റെ ജീവിത കഥയാണ്, എന്റെ കുട്ടികൾക്കും ഇതു പാഠമാണ്- ചിമ്മി പറയുന്നു.
മുന്നേറ്റനിര താരമായ ചിമ്മി ആവില സ്പാനിഷ് ലാ ലിഗ ഫുട്ബോളിൽ ഒസാസുനയുടെ താരമാണ്. ഈ സീസണിൽ ബാഴ്സലോണയിലേക്ക് എത്തുമെന്നു വാർത്തയിൽ നിറഞ്ഞെങ്കിലും പരിക്കിനെത്തുടർന്ന് അതുണ്ടായില്ല.