യംഗ് ഫെയ് എന്ന മുപ്പത്തിനാലുകാരന് ചൈനയിലെ ഒരു കമ്യൂണിക്കേഷന്‍ എന്‍ജിനിയറിംഗ് സ്ഥാപനത്തില്‍ ജോലി ചെയ്തു വരികയായിരുന്നു. കമ്പനിയോട് ആത്മാര്‍ഥത പുലര്‍ത്തിയിരുന്ന അദ്ദേഹം ദിവസത്തിന്റെ ഭൂരിഭാഗവും ചെലവഴിച്ചിരുന്നത് സ്ഥാപനത്തിലായിരുന്നു. യാംഗ് വീട്ടില്‍ പോകുന്നതും കുടുംബവുമായി സമയം ചെലവഴിച്ചിരുന്നതും വിരളമായിരുന്നു. കഴിഞ്ഞ ദിവസം അദ്ദേഹം മരിച്ചു. സെറിബ്രല്‍ ഹെമറേജായിരുന്നു മരണകാരണം.
എങ്ങനെ യാംഗിനു സെറിബ്രല്‍ ഹെമറേജ് സംഭവിച്ചു എന്ന ചോദ്യത്തിനു ഡോക്ടര്‍മാര്‍ നല്കിയ മറുപടി ജോലിഭാരം എന്നായിരുന്നു. ചൈനയിലെ പലരുടെയും അവസ്ഥ ഇതുതന്നെ. ജോലിഭാരം ചൈനയില്‍ കവര്‍ന്നെടുത്ത ജീവനുകളുടെ എണ്ണം ഞെട്ടിക്കുന്നതാണ്. ആറു ലക്ഷം പേരാണ് പ്രതിവര്‍ഷം ചൈനയില്‍ ജോലിഭാരം താങ്ങാനാവാതെ മരണത്തിനു കീഴടങ്ങുന്നത്. ഒരു ദിവസം ഏതാണ്ട് 1,643 പേര്. ചൈനയോട് ഒരു ചോദ്യം എങ്ങോട്ടാണ് ഈ പോക്ക്?