ശത്രുഭൂമിയില്‍ കൊടും നാശം വിതയ്ക്കാന്‍ കഴിവുള്ള അത്യാധുനിക പൈലറ്റില്ലാ വിമാനവുമായി ചൈന. മൂര്‍ച്ചയേറിയ വാള്‍ എന്ന അര്‍ഥം വരുന്ന ’ഷാര്‍പ്പ് സ്വോഡ് ’ എന്നാണ് ഈ പൈലറ്റില്ലാ യുദ്ധവിമാനത്തിന്‍റെ പേര് . അമേരിക്കയുള്‍പ്പെടുന്ന സൈനിക സംഖമായ നാറ്റോയില്‍ അംഗമല്ലാത്ത ഒരു രാജ്യം പൈലറ്റില്ലാ യുദ്ധവിമാനം നിര്‍മിക്കുന്നത് ഇതാദ്യമായാണ്.
രണ്ടായിരം കിലോഗ്രാം സ്‌ഫോടക വസ്തുക്കള്‍ വഹിച്ചുകൊണ്ട് പറക്കാനാകും എന്നതാണ് ഈ ഡ്രോണിന്‍റെ ഏറ്റവും വലിയ പ്രത്യേകത. കൂടാതെ ശത്രുറഡാറുകളെ കബളിപ്പിച്ച് നിശ്ചിത സ്ഥലങ്ങളില്‍ ബോംബിടാനും ഈ ’മൂര്‍ച്ച വാളിന് ’ കഴിയും. രണ്ട് ദിവസത്തോളം തുടര്‍ച്ചയായി പറക്കാനും ഈ ഡ്രോണ്‍ വിമാനത്തിന്‍റെ ഡബ്ല്യു എസ് 13 ടര്‍ബോ എന്‍ജിന് കരുത്തുണ്ട്.
46അടി വലിപ്പമുള്ള ഡ്രോണിന്‍റെ ചിറകുകള്‍ക്ക് 33 അടിനീളമാണുള്ളത്. 2019 മുതല്‍ ചെനയുടെ അതിര്‍ത്തി പ്രദേശങ്ങളിലും സമുദ്രാതിര്‍ത്തികളിലും ഷാര്‍പ്പ് സ്വോഡ് നിരീക്ഷണത്തിനിറങ്ങുമെന്നാണ് കരുതുന്നത്. സുഹായില്‍ നടന്ന മിലിട്ടറി എയര്‍ ഷോയിലാണ് ഈ ഡ്രോണ്‍ യുദ്ധവിമാനം അവതരിപ്പിച്ചത്.