വീണ്ടും ചൈന! പ്രാണവായുവിനായി കെട്ടിടത്തിനു മുകളിലൊരു കാട്; ഏഷ്യയിലെ തന്നെ ആദ്യ വെര്‍ട്ടിക്കല്‍ കാട്

Vertical_forest01

ഉയര്‍ന്നുവരുന്ന അന്തരീക്ഷ മലിനീകരണം നേരിടാന്‍ ചൈനയില്‍ ലംബരൂപത്തില്‍ കാടുകള്‍ ഒരുങ്ങുന്നു. ഏഷ്യയിലെ തന്നെ ആദ്യ വെര്‍ട്ടിക്കല്‍ കാടാണ് ചൈനയില്‍ രൂപംകൊള്ളുന്നത്. നാഞ്ചിംഗ് പട്ടണത്തിലെ രണ്ടു കെട്ടിടങ്ങളിലാണിത്.

1100 മരങ്ങളുടെയും 2500ലധികം ചെറുചെടികളുടെയും ശേഖരമാകും ഈ കെട്ടിടങ്ങള്‍. ഇതു വിജയകരമാകുന്നതോടെ പ്രതിദിനം അറുപതു കിലോഗ്രാം ഓക്‌സിജന്‍ ഈ സസ്യങ്ങള്‍ വഴി പുറത്തുവിടാന്‍ സാധിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. വെര്‍ട്ടിക്കല്‍ കാടിന്‍റെ നിര്‍മാണം അടുത്ത വര്‍ഷം പൂര്‍ത്തിയായേക്കും.

Vertical_forest02

Related posts