കുട്ടികള്‍ വഴിതെറ്റുന്നുവെന്ന്, ചൈനയില്‍ ഇനി രാത്രി ഇന്റര്‍നെറ്റില്ല, നിര്‍ദേശം ലംഘിച്ചാല്‍ പണി പാളും

China_internetകുട്ടികളിലെ ഇന്റര്‍നെറ്റ് അഡിക്ഷന്‍ കുറയ്ക്കാന്‍ ചൈനയില്‍ രാത്രിയില്‍ ഇന്റര്‍നെറ്റ് നിരോധിച്ചേക്കും. കുട്ടികളില്‍ വര്‍ധിച്ചുവരുന്ന ഗെയിമിംഗ് അഡിക്ഷന്‍ മൂലം കൂണുപോലെ ഡിഅഡിക്ഷന്‍ സെന്ററുകള്‍ രാജ്യത്ത് മുളച്ചുപൊങ്ങുകയാണ്. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് സര്‍ക്കാര്‍ പുതിയ നിയമം കൊണ്ടുവരാന്‍ തീരുമാനിച്ചത്.

ഇതേത്തുടര്‍ന്ന് വെബ് ഗെയിം ഡെവലപ്പര്‍മാരോട് പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് അര്‍ധരാത്രി മുതല്‍ രാവിലെ എട്ടു വരെ ഗെയിം ലഭ്യമാക്കരുതെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. മാത്രമല്ല ഐഡന്റിറ്റി കാര്‍ഡിലെ വിവരങ്ങള്‍ നല്കിയാല്‍ മാത്രമേ ഗെയിം സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയൂ. ഇന്റര്‍നെറ്റ് അഡിക്ഷനെത്തുടര്‍ന്ന് ഡി അഡിക്ഷന്‍ സെന്ററില്‍ പ്രവേശിപ്പിച്ച വൈരാഗ്യത്തില്‍ 16 കാരി അമ്മയെ കൊന്നത് കഴിഞ്ഞ മാസമാണ്.

ചൈന ഇന്റര്‍നെറ്റ് നെറ്റ്വര്‍ക്ക് ഇന്‍ഫര്‍മേഷന്‍ സെന്ററിന്റെ കണക്കനുസരിച്ച് ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരില്‍ 23 ശതമാനവും 19 വയസിനു താഴെയുള്ളവരാണ്. ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരുടെ ആകെ എണ്ണം 75 കോടി വരും.

Related posts