ന്യൂഡൽഹി: ടിബറ്റിൽ ബ്രഹ്മപുത്ര നദിക്കു കുറുകെ ചൈന കൂറ്റൻ അണക്കെട്ട് നിർമിക്കുന്നതിൽ പ്രതികരണവുമായി ഇന്ത്യ. അണക്കെട്ട് നിർമാണ പദ്ധതി ചൈന പ്രഖ്യാപിച്ച് ദിവസങ്ങൾക്കു ശേഷമാണ് ഇന്ത്യ പ്രതികരണവുമായി രംഗത്തു വന്നിരിക്കുന്നത്.
അണക്കെട്ടിന്റെ അടിവാരങ്ങളിലുള്ള സംസ്ഥാനങ്ങൾക്ക് നിർമാണം ഹാനികരമാകില്ലെന്ന് ഉറപ്പുവരുത്തണമെന്ന് ചൈനയോട് ആവശ്യപ്പെട്ടു. ഇന്ത്യയുടെ താത്പര്യങ്ങൾ സംരക്ഷിക്കാൻ നിരീക്ഷണം നടത്തുകയും ആവശ്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്യുമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു.
നിർദിഷ്ട അണക്കെട്ട് അരുണാചൽപ്രദേശിലും ആസാമിലും പ്രതികൂല പ്രത്യാഘാതമുണ്ടാക്കുമെന്ന് ആശങ്കയുള്ളതായും ജയ്സ്വാൾ കൂട്ടിച്ചേർത്തു.