ഷിജോംഗ്: ചന്ദ്രന്റെ മറുവശം വരെ പോയി ബഹിരാകാശ സാംപിളുകൾ ശേഖരിക്കുന്ന പദ്ധതിക്ക് ചൈന തുടക്കമിട്ടു. പദ്ധതിയുടെ ഭാഗമായി ക്യൂക്വിയോ (മാഗ്പി ബ്രിഡ്ജ്) ഉപഗ്രഹം ലോംഗ് മാർച്ച്-4സി റോക്കറ്റ് ഉപയോഗിച്ച് ചൈന വിക്ഷേപിച്ചു. സിച്ച്വാനിലെ ഷിചാംഗ് ഉപഗ്രഹ വിക്ഷേപണ കേന്ദ്രത്തില്‍ നിന്നാണ് ഉപഗ്രഹം ഭ്രമണപഥത്തിലെത്തിച്ചത്.
ആദ്യമായാണ് ഒരു രാജ്യം ഇത്തരമൊരു ദൗത്യത്തിന് മുതിരുന്നത്. ചന്ദ്രനിലെ ഇരുണ്ട പ്രതലങ്ങൾ കൂടുതലായി അന്വേഷിക്കുകയാണ് ലക്ഷ്യം. പദ്ധതി വിജയിച്ചാൽ വൈകാതെ മനുഷ്യനെയും അയച്ചേക്കുമെന്നാണ് കരുതുന്നത്.