ഇ​​​ന്ത്യ​​​ക്ക് ആ​​​ശ​​​ങ്ക​​​യാ​​​യി ചൈനീസ് ചാരക്കപ്പൽ മാലദ്വീപിലേക്ക്


മാ​​​ലെ: ഇ​​​ന്ത്യ​​​ക്ക് ആ​​​ശ​​​ങ്ക​​​യാ​​​യി ചൈ​​​നീ​​​സ് ചാ​​​ര​​​ക്ക​​​പ്പ​​​ൽ മാ​​​ല​​​ദ്വീ​​​പി​​​ലേ​​​ക്ക്. ഷി​​​യാം​​​ഗ് യാം​​​ഗ് ഹോം​​​ഗ് -03 എ​​​ന്ന ക​​​പ്പ​​​ലാ​​​ണ് ഇ​​​ന്തോ​​​നേ​​​ഷ്യ​​​ൻ തീ​​​ര​​​ത്തു​​​നി​​​ന്നു തി​​​രി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. മാ​​​ല​​​ദ്വീ​​​പി​​​ന്‍റെ ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ മാ​​​ലെ​​​യി​​​ൽ ഫെ​​​ബ്രു​​​വ​​​രി എ​​​ട്ടി​​​നെ​​​ത്തു​​​മെ​​​ന്നാ​​​ണു ക​​​രു​​​തു​​​ന്ന​​​ത്.

സ​​​മു​​​ദ്ര​​​ഗ​​​വേ​​​ഷ​​​ണ​​​ത്തി​​​നു​​​ള്ള ക​​​പ്പ​​​ലാ​​​ണി​​​തെ​​​ന്ന് ചൈ​​​ന അ​​​വ​​​കാ​​​ശ​​​പ്പെ​​​ടു​​​ന്നു. എ​​​ന്നാ​​​ൽ, ഗ​​​വേ​​​ഷ​​​ണ​​​ത്തി​​​ന്‍റെ മ​​​റ​​​വി​​​ൽ ചാ​​​ര​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​മാ​​​ണു ന​​​ട​​​ത്തു​​​ന്ന​​​തെ​​​ന്ന് അ​​​നു​​​മാ​​​നി​​​ക്ക​​​പ്പെ​​​ടു​​​ന്നു.

ഇ​​​ന്ത്യ​​​ൻ മ​​​ഹാ​​​സ​​​മു​​​ദ്ര​​​ത്തി​​​ന്‍റെ അ​​​ടി​​​ത്ത​​​ട്ടി​​​ന്‍റെ ഭൂ​​​പ​​​ടം ത​​​യാ​​​റാ​​​ക്കി​​​വ​​​രിക​​​യാ​​​ണു ക​​​പ്പ​​​ലെ​​​ന്നു പ​​​റ​​​യു​​​ന്നു. ഭൂ​​​ക​​​ന്പം പോ​​​ലു​​​ള്ള പ്ര​​​കൃ​​​തി​​​ദു​​​ര​​​ന്ത​​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ച് മു​​​ന്ന​​​റി​​​യി​​​പ്പു ന​​​ല്കാ​​​ൻ ഇ​​​ത്ത​​​രം ഗ​​​വേ​​​ഷ​​​ണ​​​ങ്ങ​​​ൾ സ​​​ഹാ​​​യ​​​ക​​​മ​​​ത്രേ.

അ​​​തോ​​​ടൊ​​​പ്പം ഗ​​​വേ​​​ഷ​​​ണ ക​​​പ്പ​​​ൽ ത​​​യാ​​​റാ​​​ക്കു​​​ന്ന മാ​​​പ്പ് ഉ​​​പ​​​യോ​​​ഗി​​​ച്ച് ചൈ​​​നീ​​​സ് മു​​​ങ്ങി​​​ക്ക​​​പ്പ​​​ലു​​​ക​​​ൾ​​​ക്കു സു​​​ഗ​​​മ​​​മാ​​​യി യാ​​​ത്ര ചെ​​​യ്യാ​​​നും ക​​​ഴി​​​യും.
ഇ​​​ന്ത്യാ​​​വി​​​രു​​​ദ്ധ​​​നാ​​​യ പ്ര​​​സി​​​ഡ​​​ന്‍റ് മു​​​ഹ​​​മ്മ​​​ദ് മു​​​യി​​​സു ചൈ​​​ന​​​യി​​​ലെ​​​ത്തി പ്ര​​​സി​​​ഡ​​​ന്‍റ് ഷി ​​​ചി​​​ൻ​​​പിം​​​ഗു​​​മാ​​​യി കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തി​​​യ​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണ് ചാ​​​ര​​​ക്ക​​​പ്പ​​​ൽ മാ​​​ല​​​ദ്വീ​​​പി​​​ലേ​​​ക്കു യാ​​​ത്ര പു​​​റ​​​പ്പെ​​​ട്ടി​​​രി​​​ക്കു​​​ന്ന​​​ത്.

മാ​​​ല​​​ദ്വീ​​​പി​​​ലു​​​ള്ള എ​​​ൺ​​​പ​​​തോ​​​ളം ഇ​​​ന്ത്യ​​​ൻ സൈ​​​നി​​​ക​​​ർ മാ​​​ർ​​​ച്ച് 15ന​​​കം രാ​​​ജ്യം​​​വി​​​ട​​​ണ​​​മെ​​​ന്ന് പ്ര​​​സി​​​ഡ​​​ന്‍റ് മു​​​യി​​​സു ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ട്.

Related posts

Leave a Comment