ജ​ന​ന​നി​ര​ക്ക് കുത്തനെ ഇ​ടി​ഞ്ഞു; ചൈ​ന​യി​ൽ കി​ന്‍റ​ർ​ഗാ​ർ​ട്ട​നു​ക​ൾ കൂ​ട്ട​ത്തോ​ടെ പൂ​ട്ടി

ബെ​യ്ജിം​ഗ്: ജ​ന​ന​നി​ര​ക്ക് കു​ത്ത​നെ കു​റ​ഞ്ഞ​തോ​ടെ ചൈ​ന​യി​ൽ കി​ന്‍റ​ർ​ഗാ​ർ​ട്ട​നു​ക​ൾ കൂ​ട്ട​ത്തോ​ടെ പൂ​ട്ടു​ന്ന​താ​യി റി​പ്പോ​ർ​ട്ട്. രാ​ജ്യ​ത്ത് 2,74,400 കി​ന്‍റ​ർ​ഗാ​ർ​ട്ട​ണു​ക​ൾ ഉ​ണ്ടാ​യി​രു​ന്ന​ത് 2023ൽ 14,808 ​ആ​യി കു​റ​ഞ്ഞെ​ന്നു ചൈ​ന​യി​ലെ വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ഡാ​റ്റ ഉ​ദ്ധ​രി​ച്ച് സൗ​ത്ത് ചൈ​ന മോ​ണിം​ഗ് പോ​സ്റ്റ് റി​പ്പോ​ർ​ട്ട് ചെ​യ്തു. 

2023ൽ ​ചൈ​ന​യു​ടെ ജ​ന​സം​ഖ്യ തു​ട​ർ​ച്ച​യാ​യി ര​ണ്ടാം വ​ർ​ഷ​വും ര​ണ്ട് ദ​ശ​ല​ക്ഷ​ത്തി​ല​ധി​കം കു​റ​ഞ്ഞ് 1.4 ബി​ല്യ​ണാ​യി​രു​ന്നു. ഒ​മ്പ​ത് ദ​ശ​ല​ക്ഷം ജ​ന​ന​ങ്ങ​ൾ മാ​ത്ര​മാ​ണ് 2023ൽ ​രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

ജ​ന​സം​ഖ്യ കു​ത്ത​നെ കു​റ​ഞ്ഞ​തോ​ടെ പ്ര​സ​വ​സൗ​ഹൃ​ദ സ​മൂ​ഹം സൃ​ഷ്ടി​ക്കു​ന്ന​തി​നു ചൈ​ന​യു​ടെ സ്റ്റേ​റ്റ് കൗ​ൺ​സി​ൽ പു​തി​യ ന​ട​പ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ചു.

വി​വാ​ഹ​ത്തി​നും കു​ട്ടി​ക​ളെ പ്ര​സ​വി​ക്കു​ന്ന​തി​നും ഒ​രു പു​തി​യ സം​സ്കാ​രം വ​ള​ർ​ത്തി​യെ​ടു​ക്കു​ന്ന​തി​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ക, ശി​ശു​പ​രി​പാ​ല​ന സേ​വ​ന​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ത്തു​ക, വി​ദ്യാ​ഭ്യാ​സം, പാ​ർ​പ്പി​ടം, തൊ​ഴി​ൽ എ​ന്നി​വ​യി​ൽ പി​ന്തു​ണ വി​പു​ലീ​ക​രി​ക്കു​ക എ​ന്നി​വ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് ഈ ​ന​ട​പ​ടി​ക​ൾ.​

Related posts

Leave a Comment