ചൈ​ന​യി​ൽ കൊ​റോ​ണ വ​ക​ഭേ​ദം ഉൾപ്പെടെ 8 വൈ​റ​സു​ക​ൾ കൂ​ടി

ബെ​യ്ജിം​ഗ്: കോ​വി​ഡ് മ​ഹാ​മാ​രി സൃ​ഷ്ടി​ച്ച ആ​ഘാ​ത​ത്തി​ല്‍​നി​ന്നു ക​ര​ക​യ​റി​വ​രു​മ്പോ​ള്‍ ലോ​ക​ത്തെ വീ​ണ്ടും ആ​ശ​ങ്ക​യി​ലാ​ക്കു​ന്ന മ​റ്റൊ​രു റി​പ്പോ​ര്‍​ട്ട് കൂ​ടി പു​റ​ത്ത്. ഇ​തു​വ​രെ അ​റി​യ​പ്പെ​ടാ​തി​രു​ന്ന എ​ട്ട് വൈ​റ​സു​ക​ളെ ക​ണ്ടെ​ത്തി​യെ​ന്ന് ചൈ​നീ​സ് ഗ​വേ​ഷ​ക​ര്‍ വ്യ​ക്ത​മാ​ക്കു​ന്നു.

നി​ല​വി​ല്‍ ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന വൈ​റ​സു​ക​ളി​ലൊ​ന്ന് കോ​വി​ഡി​ന് കാ​ര​ണ​മാ​യ കൊ​റോ​ണ വൈ​റ​സി​ന്‍റെ മ​റ്റൊ​രു വ​ക​ഭേ​ദ​മാ​ണ്. കോ​വ് -എ​ച്ച്എം​യു-1 എ​ന്നാ​ണ് ഈ ​വൈ​റ​സി​ന്‍റെ പേ​രെ​ന്നും ചൈ​ന​യു​ടെ തെ​ക്ക​ന്‍ തീ​ര​ത്തി​ന​ടു​ത്തു​ള്ള ഹെ​യ്‌​നാ​ന്‍ ദ്വീ​പി​ലാ​ണ് ഇ​വ​യെ ക​ണ്ടെ​ത്തി​യ​തെ​ന്നും ഗ​വേ​ഷ​ക​ര്‍ വ്യ​ക്ത​മാ​ക്കി.

ഈ ​വൈ​റ​സു​ക​ള്‍ മ​നു​ഷ്യ​രി​ലേ​ക്കു വ്യാ​പി​ക്കാ​നു​ള്ള ശേ​ഷി നേ​ടി​യാ​ല്‍ അ​തി​ശ​ക്ത​മാ​യ മ​ഹാ​മാ​രി​ക​ള്‍​ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്നും ഗ​വേ​ഷ​ക​ര്‍ മു​ന്ന​റി​യി​പ്പു ന​ല്‍​കു​ന്നു. ഹെ​യ്‌​നാ​ന്‍ ദ്വീ​പി​ലു​ള്ള എ​ലി​വ​ര്‍​ഗ​ങ്ങ​ളി​ല്‍​നി​ന്നെ​ടു​ത്ത സാം​പി​ളു​ക​ളി​ല്‍​നി​ന്നാ​ണ് വൈ​റ​സു​ക​ളു​ടെ സാ​ന്നി​ധ്യം വ്യ​ക്ത​മാ​യ​ത്.

ഫ്ലാ​വി വൈ​റ​സു​ക​ളു​ടെ കു​ടും​ബ​ത്തി​ല്‍​പ്പെ​ടു​ന്ന പെ​സ്റ്റി​യാ​ണ് ഇ​പ്പോ​ള്‍ ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന വൈ​റ​സ് വി​ഭാ​ഗ​ങ്ങ​ളി​ലൊ​ന്ന്. ഇ​വ ഡെ​ങ്കി​പ്പ​നി, മ​ഞ്ഞ​പ്പ​നി എ​ന്നി​വ​യ്ക്കു കാ​ര​ണ​മാ​കു​ന്ന​വ​യാ​ണ്. ശ​ക്ത​മാ​യ പ​നി​ക്കു കാ​ര​ണ​മാ​കു​ന്ന ആ​സ്‌​ട്രോ, പാ​ര്‍​വോ എ​ന്നി​വ​യും ഗു​ഹ്യ​രോ​ഗ​ങ്ങ​ള്‍​ക്കു കാ​ര​ണ​മാ​യേ​ക്കാ​വു​ന്ന പാ​പ്പി​ലോ​മ എ​ന്നീ വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട വൈ​റ​സു​ക​ളെ​യും ഇ​പ്പോ​ള്‍ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

Related posts

Leave a Comment