ബെയ്ജിംഗ്: ചൈനയിലെ വടക്ക് പടിഞ്ഞാറൻ പ്രദേശമായ ഗാൻസുവിലുണ്ടായ ഭൂചലനത്തിൽ 111 പേർ മരണപ്പെട്ടതായി റിപ്പോർട്ട്. തിങ്കളാഴ്ച്ച രാത്രി 11.59നാണ് ഭൂകന്പമുണ്ടായത്. ഈ പ്രദേശത്ത് നിരവധി കെട്ടിടങ്ങൾ തകർന്നിട്ടുണ്ട്.
റിക്ടർ സ്കെയിലിൽ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂകന്പമാണെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. ഈ പ്രദേശത്ത് ഇപ്പോഴും രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ഭൂചലനത്തിന് പിന്നാലെ പ്രദേശത്ത് വൈദ്യുതി, ജലവിതരണം മുടങ്ങിയതായും റിപ്പോർട്ടുകൾ.
കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കൂടുതൽ ആളുകൾ കുടുങ്ങിയിട്ടുണ്ടോന്നറിയാൻ പരിശോധന തുടരുകയാണ്. കെട്ടിടങ്ങൾ തകർന്ന് കിടക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത് വരുന്നുണ്ട്.