ബെയ്ജിംഗ്: വടക്കുപടിഞ്ഞാറന്‍ ചൈനയിലുണ്ടായ അതിശക്തമായ ഭൂകമ്പത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 131 ആയി. ഗാൻസുവിൽ 113 പേരും ഷിംഗ്ഹായിൽ 18 പേരുമാണു മരണത്തിനിരയായത്. 700ലേറെ പേർക്കു പരിക്കേറ്റിട്ടുണ്ട്.
ഇവരിൽ പലരുടെയും നില ഗുരുതരമാണെന്ന് ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മേഖലയിൽനിന്ന് 5,000ലേറെ കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു.
ദുരന്തമേഖലയിലേക്കുള്ള റോഡ് ഗതാഗതം പുനഃസ്ഥാപിച്ചതായും ദുരിതാശ്വാസ ക്യാന്പുകളിലേക്ക് അവശ്യസാധനങ്ങൾ എത്തിച്ചുതുടങ്ങിയെന്നും പ്രദേശികഭരണകൂടം അറിയിച്ചു.
തിങ്കളാഴ്ച രാത്രി 11.59ന് ആണ് റിക്ടര്‍ സ്കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായത്. ഒന്നരലക്ഷത്തോളം വീടുകൾ തകർന്നു.
തകര്‍ന്നുവീണ കെട്ടിടങ്ങള്‍ക്കിടയില്‍ ഇപ്പോഴും രക്ഷാപ്രവർത്തനം തുടരുകയാണ്. മൈനസ് 14 ഡിഗ്രി തണുപ്പാണ് ഈമേഖലയിലുള്ളത്.