ലോകം കോവിഡിന്റെ നാലാംതരംഗ ഭീഷണിയില്‍ നില്‍ക്കെ ചൈനയില്‍ നിന്നു പുറത്തു വരുന്ന ദൃശ്യങ്ങള്‍ അതീവ ആശങ്കാജനകമാണ്.
ചൈനയില്‍ അതിഭയങ്കരമായി കോവിഡ് വ്യാപനം തുടരുകയാണ്. ആശുപത്രി നിറഞ്ഞുകവിഞ്ഞ് ചികിത്സാസംവിധാനങ്ങള്‍ തകിടം മറിഞ്ഞതിന്റേയും മൃതദേഹങ്ങള്‍ കൂട്ടിയിട്ടിരിക്കുന്നതിന്റേയും ദൃശ്യങ്ങള്‍ നേരത്തേ പുറത്ത് വന്നിരുന്നു.
രോഗികളെ ചികിത്സിക്കുന്നതിനിടെ ഡോക്ടര്‍ കുഴഞ്ഞുവീഴുന്ന ദൃശ്യങ്ങളാണ് ഏറ്റവും ഒടുവില്‍ ചൈനയില്‍ നിന്നെന്നുള്ളത് എന്ന് കരുതപ്പെടുന്ന തരത്തില്‍ പുറത്തുവരുന്നത്.
രോഗികളെ ചികിത്സിക്കാന്‍ നിയോഗിക്കപ്പെട്ട ഡോക്ടര്‍ തുടര്‍ച്ചയായി ജോലി ചെയ്തതിനെത്തുടര്‍ന്ന് തളര്‍ന്നു വീഴുന്ന ദൃശ്യമാണ് ദി ടെലിഗ്രാഫ് പുറത്തുവിട്ടത്.
ഒന്നിനു പിറകെ ഒന്നായി രോഗികളെ പരിചരിച്ചതിനെ തുടര്‍ന്ന് ഡോക്ടര്‍ ബോധരഹിതനായി തന്റെ ഇരിപ്പിടത്തില്‍ നിന്നും ഊര്‍ന്ന് വീഴുന്നതായി ദൃശ്യത്തിലുണ്ട്.
രോഗികള്‍ അറിയിച്ചതിനെത്തുടര്‍ന്ന് ആശുപത്രി ജീവനക്കാര്‍ ഓടിയെത്തി. ഡോക്ടര്‍ക്ക് വെള്ളം നല്കാന് അദ്ദേഹം അബോധാവസ്ഥയിലായതിനാല്‍ ഇതിന് സാധിച്ചില്ല.
ഏറെ പണിപ്പെട്ടാണ് സഹപ്രവര്‍ത്തകര്‍ അദ്ദേഹത്തെ ഇരിപ്പിടത്തില്‍ നിന്നും മാറ്റിയത്.
പ്രതിഷേധങ്ങളെത്തുടര്‍ന്ന് സീറോ കോവിഡ് നയത്തില്‍ ചൈനീസ് ഭരണകൂടം ഇളവ് നല്‍കിയിരുന്നു. ഇതിന് പിന്നാലെ പുതിയ കേസുകളില്‍ വന്‍ വര്‍ധനയാണ് രാജ്യത്തുണ്ടായത്.
ചൈനയിലെ കോവിഡ് വ്യാപനം ആശങ്കപ്പെടുത്തുന്നതാണെന്ന് അമേരിക്ക മുന്നറിയിപ്പ് നല്‍കിയിരുന്നു.
കോവിഡ് മൂലമുള്ള മരണം ചൈന മറച്ചുവെക്കുന്നുവെന്ന് ആരോപണമുണ്ട്. അമേരിക്കയിലും കോവിഡ് കേസുകള്‍ കൂടുകയാണ് എന്നാണ് വിവരം.