ചൈനയിലെ ഭീമന് ഗ്ലാസ് പാലവും അതിലെ സാഹസികതയും അതിലൂടെയുള്ള വിനോദസഞ്ചാരികളുടെ നടപ്പും നാളുകള്‍ക്കു മുമ്പ് തന്നെ ചര്‍ച്ചയായിരുന്നു. പാലത്തില്‍ കയറിയതിനുശേഷം കയ്ച്ചിട്ടിറക്കാനും വയ്യ, മധുരിച്ചിട്ട് തുപ്പാനും വയ്യ എന്ന അവസ്ഥയില്‍ പെടാപ്പാട് പെടുന്ന നിരവധിയാളുകളുടെ വീഡിയോ ഇതിനോടകം സമൂഹമാദ്ധ്യമങ്ങളിലും വൈറലായിക്കഴിഞ്ഞു. കാണുന്നവരില്‍ സഹതാപവും പൊട്ടിച്ചിരിയും ഒരുപോലെ ഉണര്‍ത്തുന്നതാണ് ചൈനയിലെ ഗ്ലാസ് പാലത്തില്‍ നിന്നുള്ള വീഡിയോകള്‍. പാലത്തില്‍ കയറിയ ഒരച്ഛന്റെയും മകന്റെയും വീഡിയോയാണ് ഇപ്പോള്‍ സോ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുന്നത്.
പാലത്തില്‍ കയറി മുന്നോട്ട് നടക്കാനാകാതെ പേടിച്ചിരിക്കുന്ന അച്ചനെ പിടിച്ചു വലിക്കുകയാണ് മകന്. ഏകദേശം മൂന്ന് വയസ് മാത്രമാണ് ഈ കുട്ടിയുടെ പ്രായം. പേടിക്കാതെ മുന്നോട്ട് നടക്കാന്‍ അച്ഛന് ധൈര്യം കൊടുക്കുകയും ചെയ്യുന്നുണ്ട് ഈ മിടുക്കന്. അച്ഛന്റെ പരാക്രമം കണ്ട് നിരവധി പേര് പൊട്ടിച്ചിരിക്കുന്നതും വീഡിയോയില്‍ കേള്‍ക്കാം. ട്രന്‍ഡിങ് ഇന്‍ ചൈന എന്ന ഫേസ്ബുക്ക് പേജിലാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ആയിരക്കണക്കിനാളുകളാണ് ഇതിനോടകം വീഡിയോ കണ്ടുകഴിഞ്ഞത്. കുട്ടിയെ പുകഴ്ത്തിക്കൊണ്ടുള്ള കമന്റുകളുടെ പ്രളയമാണ് പോസ്റ്റിന് താഴെ. മുതിര്‍ന്നവര്‍ പോലും കയറാനും നടക്കാനും മടിക്കുന്ന ഈ പാലത്തില്‍ കയറുകയും തന്റെ പിതാവിനുപോലും ധൈര്യം പകര്‍ന്ന് കൂടെനില്‍ക്കുകയും ചെയ്ത ഈ കുട്ടിയെ എത്ര അഭിനന്ദിച്ചാലും മതിവരില്ലെന്നാണ് ആളുകള്‍ അഭിപ്രായപ്പെടുന്നത്.