ലോകത്ത് ഏറ്റവും ദുരൂഹമായ സൈനിക കേന്ദ്രം ഏതെന്നു ചോദിച്ചാല് ഒരൊറ്റ ഉത്തരമേ ഏവരുടെയും നാവിന്തുമ്പില് വരൂ…അതാണ് അമേരിക്കയുടെ ഏരിയ 51. അടുത്ത മാസം ഇവിടേക്ക് ഒരു കൂട്ടം സോഷ്യല്മീഡിയ ആക്ടിവിസ്റ്റുകള് ‘റെയ്ഡ്’ ചെയ്യാന് തയാറെടുക്കുകയാണ്. എന്നാല് അമേരിക്കയ്ക്ക് മാത്രമല്ല സമാനമായ ‘ടോപ് സീക്രട്ട്’ സൈനിക കേന്ദ്രം ചൈനയുടെ കൈവശവും ഉണ്ടെന്നാണ് ചിലര് കണ്ടെത്തിയിരിക്കുന്നത്.
ചൈനയെപ്പറ്റിയുള്ള ഊഹാപോഹങ്ങള്ക്ക് വിദേശ മാധ്യമങ്ങളില് എന്നും വന്സ്ഥാനമാണുള്ളത്. എന്തിലും നിഗൂഢതകള് കണ്ടെത്താന് ശ്രമിക്കുന്ന സൈദ്ധാന്തികര്ക്ക് വീണുകിട്ടിയ ഒരു പുതിയ വാര്ത്തയാണ് ചൈനയിലെ ഏരിയ 51. ഇത് സംബന്ധിച്ച് സ്കോട്ട് സി വാരിങ് എന്നൊരാള് യുട്യൂബില് വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഗാന്സു പ്രവിശ്യയിലെ മംഗോളിയന് അതിര്ത്തിക്കടുത്തുള്ള മരുഭൂമിയിലെ ഒരു രഹസ്യ താവളമാണിതെന്നാണ് അദ്ദേഹം വാദിത്തുന്നത്.
ഗൂഗിള് മാപ്പില് സൂം ചെയ്താണ് ഏറെ സവിശേഷതകളുള്ള ഈ പ്രദേശം കണ്ടെത്തിയിരിക്കുന്നത്. ഹോളിവുഡ് സിനിമകളില് കാണുന്ന പോലെയുള്ള രഹസ്യ താവളമാണിത്. പോര്വിമാനങ്ങളും മറ്റു സംവിധാനങ്ങളും ഇവിടെ കാണാന് കഴിയുന്നുണ്ട്. ഏകദേശം പത്ത് മീറ്റര് വീതിയുള്ള ജെറ്റ് വരെ ഇവിടെ കണ്ടെത്തിയെന്ന് അദ്ദേഹം വാദിക്കുന്നു. ഏരിയ 51ന് തുല്യമാണെന്ന് തോന്നിപ്പിക്കുന്ന സൈനീക താവളമാണ് ചൈനയില് കണ്ടെത്തിയിരിക്കുന്നത്.
രഹസ്യ താവളത്തില് അന്യഗ്രഹ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി നിര്മിച്ച ബഹിരാകാശ യാത്രയ്ക്ക് പ്രാപ്തിയുള്ള കറുത്ത സ്റ്റെല്ത്ത് പോര്വിമാനമുണ്ട്. ഇത് അതിശയകരമാണ്. അമേരിക്കന് ഏരിയ 51നു പകരമായി ചൈന നിര്മിച്ചതാണ് ഈ കേന്ദ്രമെന്നും വിഡിയോയില് പറയുന്നുണ്ട്. എന്തായാലും പുതിയ വാര്ത്ത പല ലോകരാജ്യങ്ങള്ക്കും ആശങ്കയുളവാക്കുകയാണ്.